Saturday, September 04, 2010   5:01 AM IST
Supplements
Home>> News>> World News
World News
താന്‍ സൗറനെതിരേ കേസ്
Saturday, August 01, 2009
|
|
|
ബീജിങ്

കഴിഞ്ഞവര്‍ഷം ചൈനയില്‍ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 5,600 സ്കൂള്‍ കുട്ടികള്‍ മരിക്കാനിടയായതില്‍ അധികൃതരെ വിമര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ താന്‍ സൗറനെതിരേ വിധ്വംസക പ്രവര്‍ത്തനത്തിനു കേസ്.

ഒരുലക്ഷത്തോളം പേര്‍ മരിച്ച ഭൂകമ്പത്തില്‍ 5,600 സ്കൂള്‍ കുട്ടികള്‍ മരിച്ചിരുന്നു. തകര്‍ന്നുവീണ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് അടിയില്‍പ്പെട്ടാണു കുട്ടികള്‍ മരിച്ചത്. മറ്റു കെട്ടിടങ്ങളുമായി താരതമ്യം ചെയ്യമ്പോള്‍ തകര്‍ന്നുവീണ സ്കൂള്‍ കെട്ടിടങ്ങളുടെ അനുപാതം വളരെയധികം. എന്തുകൊണ്ടാണ് അത്രയധികം സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നതെന്നായിരുന്നു സൗറന്‍റെ ചോദ്യം.

നിര്‍മാണത്തിലെ അപാകതയാണു സ്കൂള്‍ കെട്ടിടങ്ങള്‍ തകരാന്‍ കാരണമെന്നാണു വിലയിരുത്തല്‍. പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കളും അധികൃതരും നടത്തിയ അഴിമതിയാണു നിര്‍മാണത്തകരാറിനു കാരണമെന്നാണ് ആരോപണം. സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു സൗറന്‍ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണു സൗറനെതിരേ കേസ് എടുത്തത്.

വിചാരണ ഓഗസ്റ്റ് 12ന് ആരംഭിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. പാര്‍ട്ടിനേതാക്കളുടെയും അധികൃതരുടെയും അഴിമതി തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനാണു സൗറനെതിരേ കേസ് എടുത്തെതെന്നു മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code