Tuesday, February 09, 2010   3:58 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
മില്‍മ ഇല്ല, നഗരത്തില്‍ വ്യാജന്‍
Monday, August 03, 2009
|
|
|
തിരുവനന്തപുരം

കീഴാറൂര്‍ പ്രകാശ്

കേരളം കണികണ്ടുണരുന്ന നന്‍മയെന്ന പരസ്യത്തോടെ പുറത്തിറങ്ങുന്ന മില്‍മ കവര്‍ പാല്‍ മൂന്നു ദിവസമായി നഗരത്തില്‍ കണികാണാനില്ല. ശുദ്ധവും സുരക്ഷിതവുമായ പാല്‍ എന്ന വിശ്വാസ്യതയാണു മില്‍മയെ ജനപ്രിയ ബ്രാന്‍ഡാക്കിയത്. എന്നാല്‍ മില്‍മ പാല്‍ ലഭിക്കാതായതോടെ അന്യസംസ്ഥാന കമ്പനികളുടെ പായ്ക്കറ്റ് പാലുകള്‍ സംസ്ഥാനത്തു സുലഭം. ഇവയില്‍ അധികവും നേരത്തെ നിരോധിച്ച കമ്പനികളുടെ പേരുമാറ്റിയവ.

സംസ്ഥാനത്തു പ്രതിദിനം വിതരണം ചെയ്യുന്ന 14 ലക്ഷം ലിറ്റര്‍ പാലില്‍ 11 ലക്ഷം മില്‍മയുടെ വിഹിതമാണ്. കേരള ബ്രാന്‍ഡുകള്‍ ഒരു ലക്ഷം ലിറ്റര്‍ കവര്‍ പാലും തമിഴ്നാട് കമ്പനികള്‍ വിതരണം ചെയ്യുന്നതു രണ്ടുലക്ഷം ലിറ്ററും. 2,10,000 ലിറ്റര്‍ പാലാണ് മില്‍മ പ്രതിദിനം തലസ്ഥാനത്തു മാത്രം വിതരണം ചെയ്യുന്നത്. ആവശ്യമുള്ളതിനേക്കാള്‍ 2 .7 ലക്ഷം ലിറ്ററോളം കുറവ്. ആവശ്യം വര്‍ധിച്ചതോടെ വ്യാജന്മാര്‍ വിപണി കൈയട ക്കി.

മായം കലരാ ത്ത പാല്‍ ഒരു ദിവസത്തിലകം കേടാകാതെ സൂക്ഷി ക്കാന്‍ കഴിയില്ല. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള പാല്‍ ദിവസങ്ങളോളം ഇരുന്നാ ലും കേടാവില്ല. പാലിലെ കൃത്രിമം കൊണ്ടാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മായം കലര്‍ന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ തമിഴ്നാട് പാല്‍ നിരോധിച്ചു. ഇതേത്തുടര്‍ന്നു തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ നൂറിലധികം ഫാക്റ്ററികളില്‍ മായം ചേര്‍ന്ന പാല്‍ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. പക്ഷെ തുടര്‍നടപടികളൊന്നുമുണ്ടായില്ല. തിരുവനന്തപുരത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലാണുവ്യാജ പാല്‍ കൂടുതലും വിറ്റഴിക്കപ്പെടുന്നത്.

കേരളത്തില്‍ 57 ബ്രാന്‍ഡുകളിലാണു പായ്ക്കറ്റ് പാല്‍ വില്‍ക്കുന്നത്.

ഇതില്‍ 52 ബ്രാന്‍ഡുകളും തമിഴ്നാട്ടില്‍ നിന്നുള്ളവ. മായവും കൃത്രിമത്വവും കണ്ടെത്തിയ 47 ബ്രാന്‍ഡ് പാലുകളുടെ വിതരണം സംസ്ഥാനത്തു നിരോധിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ ക്യാനുകളിലാണു തമിഴ്നാട് ഫാക്റ്ററികളില്‍ പാല്‍ ശേഖരണം. പാലിന്‍റെ കൊഴുപ്പു കൂട്ടാനും പാല്‍ നശിച്ചുപോകാതിരിക്കാനും ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളാണ് ഇവര്‍ ചേര്‍ക്കുന്നത്. പാലിന്‍റെ കൊഴുപ്പ് വര്‍ധിപ്പിക്കാന്‍ സ്റ്റാര്‍ച്ച്, അമോണിയ, സള്‍ഫേറ്റ്, യൂറിയ എന്നിവ ചേര്‍ക്കാറുണ്ട്. ശവശരീരം സൂക്ഷിക്കുന്ന ഫോര്‍മലിന്‍ പോലും പാലില്‍ ചേര്‍ക്കാറുണ്ടെന്ന് ആക്ഷേപം.

ഹൈഡ്രജന്‍ പെറോക്സൈഡ്, സോപ്പ്, ഡിറ്റര്‍ജന്‍റുകള്‍, പാല്‍പ്പൊടി, പൈഡ്രേറ്റ് ലൈം, സോഡിയം കാര്‍ബണേറ്റ്, സോഡിയം ബൈ കാര്‍ബണേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ന്യൂട്രലൈസറുകളായും പാലില്‍ കലര്‍ത്തുന്നുണ്ട്. ഈ രാസവസ്തുക്കളടങ്ങിയ പാല്‍ ഉദര രോഗങ്ങള്‍ക്കു കാരണമാകുമെന്നു ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code