ഡെക്കാനു വേണ്ടി കളിക്കും:ഗിബ്സ്
Wednesday,
August 05,
2009
ജൊഹാന്നസ്ബര്‍ഗ്
ചാംപ്യന്‍സ് ലീഗ് ട്വന്‍റി 20 യില്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീം ഡെക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടി കളിക്കുമെന്നു ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെര്‍ഷലെ ഗിബ്സ്. ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കേപ് കോബ്രാസുമായും ഗിബ്സിനു കരാറുണ്ട്. എന്നാല്‍, കോബ്രാസിനു വേണ്ടി ഇറങ്ങുന്നില്ലെന്നും അവര്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്നും ഗിബ്സിന്‍റെ ഏജന്‍റ് ഡോണ്‍ കൊമിന്‍സ് പറഞ്ഞു.
ഐപിഎല്‍ രണ്ടാം സീസനില്‍ ചാര്‍ജേഴ്സിനു കിരീടം ഉറപ്പാക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. കേപ് കോബ്രാസിനെക്കൂടാതെ ഡയമണ്ട് ഈഗ്ള്‍സും ദക്ഷിണാഫ്രിക്കയില്‍ നിന്നു ചാംപ്യന്‍സ് ലീഗിനെത്തും.
Close...
Maximum Character Allowed -
4000