ഗൗരവ സ്വാഭവമുളള സിനിമകള്‍ ഉണ്ടാകുന്നില്ല:രവീന്ദ്രന്‍
Thursday,
August 06,
2009
കോഴിക്കോട്
വര്‍ത്തമാനകാലത്തു ഗൗരവമു ള്ള വിഷയങ്ങള്‍ കൈകാര്യചെയ്യുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്നു നിരൂപകനും സംവിധായകനുമായ രവീന്ദ്രന്‍. ആറാം ദേശീയ ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഓപ്പണ്‍ഫോറത്തി ല്‍ സിനിമയുടെ വളര്‍ച്ചയില്‍ നിരൂപണത്തിന്‍റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.
എഴുപതുകളില്‍ ആരംഭിച്ച മലയാള സിനിമ നിരൂപണം ച ലച്ചിത്രങ്ങളുടെ പരിണാമഘട്ടങ്ങളെ മനസിലാക്കി കൊടുക്കുകയെന്ന ദൗത്യം നിര്‍വഹിച്ച നിരൂ പണശാഖ ഇന്നു മാറിപ്പോയ താ യി നിരൂപകന്‍ ഒ.കെ. ജോണി അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളില്‍ കാണുന്ന സിനിമ സംബന്ധമായ കൂട്ടിക്കൊടു പ്പ് എഴുത്തുകള്‍ നിരൂപണങ്ങളല്ലെ ന്നു കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ഗോപിനാഥ് പറഞ്ഞു.
ഓപ്പണ്‍ഫോറത്തില്‍ ജി.പി. രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു. പ്രോഗ്രാം മാനെജര്‍ സി. അജോ യ് സ്വാഗതം പറഞ്ഞു.
Close...
Maximum Character Allowed -
4000