ഭക്ഷ്യവിഷബാധ: വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
Thursday,
August 06,
2009
താമരശേരി
ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്നു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കൈത പ്പൊയില്‍ ജിഎംയുപി സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച എഴുപതോളം വിദ്യാര്‍ഥികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റു താമരശേരി കമ്യൂ നിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ച ഭക്ഷണമായി ലഭിച്ച കഞ്ഞിയും കടലയും കഴിച്ച സ്കൂളിലെ എല്‍പി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.
തുടര്‍ന്നു പുതുപ്പാടിയില്‍ നി ന്നു ഡോക്റ്റര്‍ എത്തി പരിശോധന നടത്തിയപ്പോഴേക്കും മറ്റു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കൂട്ടത്തോടെ അസ്വസ്ഥ ത അനുഭവപ്പെടുകയായിരുന്നു. നാട്ടുകാരും താമരശേരിയില്‍ നിന്നുളള പൊലീസും സ്ഥലത്തെ ത്തി പൊലീസ് ജീപ്പ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉച്ചഭക്ഷണമായി ലഭിച്ച കടല പഴകിയതാണു ഭക്ഷ്യവിഷബാധയ്ക്കു ഇടയാക്കിയതെന്നു സംശയിക്കുന്നു.
Close...
Maximum Character Allowed -
4000