വിമാനങ്ങള്‍ കൂട്ടിയിടിച്ചു 9 മരണം
ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്കില്‍ ഹഡ്സണ്‍ നദിക്കു മുകളിലായി ലോവര്‍ മാന്‍ഹട്ടനടുത്തു വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് ഒന്‍പതു പേര്‍ മരിച്ചു. വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ഹഡ്സണ്‍ നദിയില്‍ വീണതായി അധികൃതര്‍ അറിയിച്ചു. അഞ്ച് ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം മൂന്നു പേര്‍ ചെറുവിമാനത്തില്‍ ഉണ്ടായിരുന്നു. രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ടൂര്‍ ഓപ്പറേറ്ററായ ലിബര്‍ട്ടിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ന്യൂയോര്‍ക്കിലെ ടെറ്റെര്‍ബോറോ വിമാനത്താവളത്തില്‍ നിന്നും ന്യൂജേഴ്സിയിലെ ഓഷ്യന്‍ സിറ്റിയിലേക്കു പോകുകയായിരുന്നു ചെറുവിമാനം.
Close...
Maximum Character Allowed -
4000