Tuesday, February 09, 2010   6:37 PM IST
Supplements
Home>> News>> Kerala News
Kerala News
സിനിമാ തര്‍ക്കം: ചര്‍ച്ച അവസാനിച്ചു
Wednesday, August 12, 2009
|
|
|
തിരുവനന്തപുരം

തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ടു വിവിധ സിനിമാ സംഘടനകളുടെ പ്രതിനിധികളുമായി തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു.

തൊഴില്‍ നിഷേധം, വേതനക്കുറവ് എന്നീ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മിഷനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടു വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു യോഗത്തില്‍ പങ്കെടുത്ത സംഘടനപ്രതിനിധികള്‍ പറഞ്ഞു.

സിനിമാ രംഗത്തു സമരമുണ്ടാകില്ലെന്നു മാക്ട പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി. മന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണു ആഹ്വാനം ചെയ്ത സമരം ഉപേക്ഷിക്കുന്നതെന്നും മാക്ട പ്രതിനിധികള്‍ പറഞ്ഞു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code