Thursday, February 09, 2012   11:22 AM IST
Supplements
Home>> News>> Business
Business
കയറ്റുമതി വര്‍ധിപ്പിക്കാന്‍ 20 കോടിയുടെ പദ്ധതി
Thursday, August 13, 2009
|
|
|
കോഴിക്കോട്

കരകൗശല ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കിയെന്നു കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റണി രാജു. സിഡ്കോയുമായി സഹകരിച്ചാകും പദ്ധതി. കയറ്റുമതി രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. കരകൗശല നിര്‍മാതാക്കള്‍ക്ക് അസംസ്കൃത പദാര്‍ഥങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് അഞ്ച് റോമെറ്റീരിയല്‍ ബാങ്കുകള്‍ ആരംഭിക്കും. ഇതിനു കേന്ദ്രം രണ്ടു കോടി രൂപ അനുവദിച്ചു.

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാകും ബാങ്കുകള്‍. തിരുവനന്തപുരത്ത് കരകൗശല അക്കാഡമി സ്ഥാപിക്കും. വിവിധ കരകൗശല മേഖലകളിലെ വിദഗ്ധര്‍ക്ക് സംസ്ഥാനതല ത്തി ല്‍ അവാര്‍ഡ് നല്‍കും. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് അറുപതു വയസു മുതല്‍ പ്രതിമാ സം 1000 രൂപ പെന്‍ഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറ ഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ മാനെജിംങ് ഡയറക്റ്റര്‍ എസ്. ശ്യാമളയും പ ങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code