Tuesday, February 09, 2010   3:57 PM IST
Supplements
Home>> News>> World News
World News
മുഷ്റഫിനെതിരേ വീണ്ടും കോടതി
Thursday, August 13, 2009
|
|
|
ഇസ്ലാമാബാദ്

ജനറല്‍ പര്‍വേസ് മുഷ്റഫ് പ്രസിഡന്‍റായിരുന്നപ്പോള്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്‍റെ നിയമസാധുത വിലയിരുത്താന്‍ വിശാലബഞ്ച് രൂപീകരിക്കണമെന്നു പാക് സുപ്രീം കോടതി. നാഷനല്‍ റിക്കണ്‍സീലിയേഷന്‍ ഓര്‍ഡിനന്‍സിന്‍റെ നിയമസാധുത ചോദ്യംചെയ്ത ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചാണു വിശാലബഞ്ച് രൂപീകരിക്കണമെന്നു നിര്‍ദേശിച്ചത്. 2007ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ തലേന്നാണു മുഷ്റഫ് വിവാദമായ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ഓര്‍ഡിനന്‍സിന്‍റെ പന്‍ബലത്തിലാണു പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കളായ ബേനസീര്‍ ഭൂട്ടോ, അവരുടെ ഭര്‍ത്താവും ഇപ്പോള്‍ പ്രസിഡന്‍റുമായ ആസിഫ് അലി സര്‍ദാരി തുടങ്ങയവര്‍ക്ക് അഴിമതിക്കേസില്‍ മാപ്പുനല്‍യിത്. അവര്‍ക്കു പുറമേ ഭരണമുന്നണിയിലെ ഒരു ഡസനിലധികം പേര്‍ക്കും ഓര്‍ഡിനന്‍സിന്‍റെ ഗുണം ലഭിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് നവാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു ഓര്‍ഡിനന്‍സിന്‍റെ ഗുണം ലഭിച്ചില്ല.

ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചശേഷം പാക്കിസ്ഥാന്‍ പീപ്പില്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

മുഷ്റഫ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിയമവിരുദ്ധമാണെ ന്നു സുപ്രീം കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. ഓര്‍ഡിനന്‍സിന്‍റെ കാര്യം 120 ദിവസത്തിനകം പാര്‍ലമെന്‍റ് തീരുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കപ്പെട്ടാല്‍ പ്രസിഡന്‍റ് സ്ഥാനം സര്‍ദാരി രാജിവയ്ക്കേണ്ടി വരുമെന്നു നിരീക്ഷകര്‍.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code