Tuesday, February 09, 2010   6:37 PM IST
Supplements
Home>> News>> Business
Business
സാംസങിനു പുതിയ ഹാന്‍ഡ് സെറ്റുകള്‍
Friday, August 14, 2009
|
|
|
കൊച്ചി

സാംസങ് മള്‍ട്ടി മീഡിയ ഇന്ത്യന്‍ വിപണിയില്‍ ഹൈഡെ ഫനിഷന്‍ ഹാന്‍ഡ് സെറ്റായ ഒമ്നിയ എച്ച്ഡി എത്തിച്ചു. 720എച്ച്പി വിഡിയൊ റെക്കോഡിങ്, ഏറ്റവും വലിയ 9.4 സെന്‍റിമീറ്റര്‍ അമോ എല്‍ഇഡി സ്ക്രീന്‍ എന്നിവയു ടെ ലോകത്തെ തന്നെ ആദ്യ ഫുള്‍ ടച്ച് ഹാന്‍ഡ്സെറ്റാണ് ഒമ്നിയ എച്ച്ഡി. ഈ സമ്പൂര്‍ണ മള്‍ട്ടിമീഡിയ ഫോണിനു വില 33,990 രൂപ.

ജോലിക്കും വിനോദത്തിനും ഏറ്റവും മികച്ചതാണിതെന്നു സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് കണ്‍ട്രി ഹെഡ് സുനില്‍ ദത്ത്. 1 ജിബി പ്രൊസസര്‍, 8 മെഗാപിക്സല്‍ ക്യാമറ, ഓട്ടോ റൊട്ടേറ്റിങ് വെബ് സര്‍ഫിങ്, ജിപിഎസ്, 32 ജിബി വരെ വിപുലപ്പെടുത്താവുന്ന 16 ജിബി ഇന്‍റേനല്‍ മെമ്മറി, ഹാന്‍ഡ് സെറ്റില്‍ 48 ജിബി വരെ സ്ഥലം എന്നിവയെല്ലാം ഇതിന്‍റെ സവിശേഷതകളാണ്.

ഇതൊടൊപ്പം ഒമ്നിയ പ്രൊബി 7320 മോഡലും കമ്പനി ഇന്ത്യന്‍ വിപണിയിലിറക്കി. വിന്‍ഡോസ് മൊബൈല്‍ 6.1, ആകര്‍ഷകമായ രൂപകല്പന, സൗകര്യപ്രദമായ ക്വാര്‍ട്ടി കീ പാഡ് 3 മെഗാപിക്സല്‍ ക്യാമറ, ആര്‍ഡിഎസ് സഹിതം എഫ്എം റേഡിയോ, വൈ-ഫൈ എന്നിവയാണു സവിശേഷതകള്‍. വില 16,500 രൂപ. മെക്രോസോഫ്റ്റ് ഓഫിസ് ഡോക്യുമെന്‍റുകളായ പവര്‍പോയ്ന്‍റ്, വേഡ് എന്നിവ ഇതില്‍ ഉപയോഗിക്കാം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code