കൈരളി ഷോറൂം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്
സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍റെ പുതിയ കൈരളി ഷോറൂം ഉദ്ഘാടനം വ്യവസായവകുപ്പു മന്ത്രി എളമരം കരീം നിര്‍വഹിച്ചു. എംഎം അലി റോഡില്‍ വെള്ളരിയില്‍ ഗാര്‍ഡന്‍സ് ഷോപ്പിങ് കോപ്ലക്സില്‍ പി.എം.എ. സലാം എഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു.
കോര്‍പ്പറേഷന്‍റെ പ്രഥമ സംരംഭം വാര്‍ഷിക എക്സിബിഷന്‍ കലന്‍ഡര്‍ പ്രകാശനവും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു തവണ വ്യവസ്ഥയി ല്‍ ആരംഭിക്കുന്ന ക്രെഡിറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മത്സ്യഫെഡ് അസിസ്റ്റന്‍റ് മാനെജര്‍ ദുര്‍ഗ ഭായി ഏറ്റു വാങ്ങി. ആദ്യ വില്‍പ്പന മേയര്‍ എം. ഭാസ്കരന്‍ നിര്‍വഹിച്ചു അളകാപുരി മാനെജിങ് പാര്‍ട്ണര്‍ എ. വിജയന്‍ ഏറ്റുവാങ്ങി.
കരകൗശല രംഗത്തെ വിദഗ്ധരായ പി.പി. ഉമ്മര്‍കോയ, കെ.പുഷ്പ, എം.ജി. ശ്രീധരന്‍, ടി.എം. ഗംഗാധരന്‍, കെ. ഇമ്പിച്ചിക്കുട്ടി, എ.വി. കൃഷ്ണന്‍ മൂശാരി, കോര്‍പ്പറേഷന്‍റെ ആദ്യകാല മാനെജര്‍ ഗോപാലന്‍ എന്നിവരെ മന്ത്രി എളമരം കരിം പൊന്നാടയണിയിച്ചു. കൗണ്‍സിലര്‍ സക്കറിയ പി. ഹുസൈന്‍, അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ധനശേഖരന്‍, വി. നാരായണന്‍, എന്‍. ശിവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Close...
Maximum Character Allowed -
4000