Sunday, March 14, 2010   6:38 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
ജനശതാബ്ദിയെ വരവേറ്റു മലബാറുകാര്‍
Saturday, August 15, 2009
|
|
|
കോഴിക്കോട്

ദീര്‍ഘ ദൂര അതിവേഗ ട്രെയ്ന്‍ -ജനശതാബ്ദി എക്സ്പ്രസ് എത്തിയതിന്‍റെ ആവേശത്തിലാണു മലബാറിലെ യാത്രക്കാര്‍. കേരളത്തിന്‍റെ വ്യവസായ നഗരമായ എറണാകുളത്തും, തലസ്ഥാനമാ യ തിരുവനന്തപുരത്തും ചുരു ങ്ങിയ സമയം കൊണ്ട് എത്താന്‍ അവസരമൊരുക്കുന്ന ജനശതാബ്ദിയുടെ ആദ്യ യാത്രയ്ക്കു കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍ എന്നീ സ്റ്റേഷനുകളില്‍ വന്‍ വരവേല്‍പ്പാണു ലഭിച്ചത്.

ആറര മണിക്കൂര്‍ കൊണ്ട് കോഴിക്കോടു നിന്നു തിരുവനന്തപുരത്തെത്താന്‍ സൗകര്യമൊരുക്കുന്ന ഈ ട്രെയ്ന്‍ മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാ ണ്. ദിവസവും ഉച്ചയ്ക്ക് 1.35നു കോഴിക്കോടു നിന്നു പുറപ്പെടുന്ന ട്രെയ്ന്‍ വൈകിട്ട് 5.25ന് എറണാകുളം ജംക്ഷനിലും രാത്രി 8.55നു തിരുവനന്തപുരത്തുമെത്തും. തിരൂര്‍,ഷൊര്‍ണൂര്‍, തൃശൂര്‍, ആലപ്പുഴ, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. തിരൂരില്‍ 2.13നും ഷൊര്‍ണൂരില്‍ 3.15നും, തൃശൂരില്‍ 3.50നുമാണു ട്രെയ്ന്‍ എത്തുക. രാവിലെ ആറിനു തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയ്ന്‍ 9.15ന് എറണാകുളത്തും, ഉച്ചയ്ക്ക് 1.05നു കോഴിക്കോട്ടുമെത്തും.

. തൃശൂരില്‍ 10.28നെത്തുന്ന ട്രെയ്ന്‍ 11.15ന് ഷൊര്‍ണൂര്‍, 11.58ന് തിരൂര്‍ എന്നിവിടങ്ങളിലെത്തും. ഒരു എസി ചെയര്‍ കാറും പത്ത് സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, രണ്ട് ഗാര്‍ഡ് കം സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ച് സൗകര്യമുളള ജനശതാബ്ദി എക്സ്പ്രസ് 120 കിലോമീറ്റര്‍ സ്പീഡിലാണു യാത്ര ചെയ്യുക. 132 രൂപയാണ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് ചാര്‍ജ്. കോച്ചുകളില്‍ കുടുതല്‍ യാത്രക്കാര്‍ക്കു യാത്ര ചെയ്യാന്‍ സൗകര്യം ഈ ട്രെയ്നിലുണ്ട്. ദീര്‍ഘദൂര ട്രെയ്നുകള്‍ക്കു കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കാനുണ്ടായിരുന്ന തടസമാണ് ജനശതാബ്ദിയുടെ വരവോടെ പരിഹരിക്കപ്പെട്ടതെന്നും മലബാര്‍ റെയ്ല്‍വെ യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി പറഞ്ഞു. രാവിലെ കോഴിക്കോട് നിന്നും യാത്ര ആരംഭിക്കുന്ന തരത്തില്‍ തിരുവനന്തപുരത്തേക്കു ഒരു ട്രെയ്ന്‍ കൂടി ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്താന്‍ കോഴിക്കോട് നിന്നുംപത്ത് മണിക്കൂറിലധികം യാത്രചെയ്യേണ്ട സാഹചര്യമാണ് ആറര മണിക്കൂറായി ജനശതാബ്ദി വരവ് കുറച്ചിരിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code