Tuesday, February 09, 2010   3:57 PM IST
Supplements
Home>> News>> Business
Business
വില്‍പ്പന സമ്മര്‍ദം
Monday, August 17, 2009
|
|
|
മുംബൈ

നിരീക്ഷകര്‍ പ്രവചിച്ചതുപോലെ ഓഹരി സൂചികകളില്‍ ഇന്നലെ വന്‍ വില്‍പ്പന സമ്മര്‍ദം. ഒരു മാസത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി 627 പോയിന്‍റ് ന ഷ്ടപ്പെട്ട സെന്‍സെക്സ് 15,000 പോയിന്‍റിലും താഴേക്കിറങ്ങി. 14,784.92 ലായിരുന്നു ക്ലോസിങ്. നിഫ്റ്റിക്കും ഇന്നലെ വന്‍നഷ്ടം. 192 പോയിന്‍റ് നഷ്ടപ്പെട്ട നിഫ്റ്റി 4,387.90 ല്‍.

ആഗോള സൂചികകളിലെ വന്‍നഷ്ടമാണ് ഇന്നലെ ഇന്‍ഡെക്സുകള്‍ക്കു വിനയായത്. ഏഷ്യന്‍, യൂറോപ്യന്‍ സൂചികകളില്‍ വന്‍ ഇടിവ്. ഇത് ഇന്ത്യന്‍ സൂചികകളെയും സ്വാധീനിച്ചു. നഷ്ടത്തില്‍ തുടങ്ങിയ സെന്‍സെക്സിന് ആദ്യ വ്യാപാരത്തില്‍ത്തന്നെ 15,000 പോയിന്‍റ് കൈമോശം വന്നു. ആഗോള സൂചികകള്‍ക്കൊപ്പം രാജ്യത്തെ മണ്‍സൂണ്‍ വളര്‍ച്ചയെ ബാധിക്കുമെന്ന വിവിധ നിരീക്ഷണ ഏജന്‍സികളുടെ നിഗമനം പുറത്തുവന്നതും സൂചികയുടെ നഷ്ടം കൂട്ടി. ഓഹരികള്‍ വില്‍ക്കാന്‍ ആഭ്യന്തര, വിദേശ നിക്ഷേപകര്‍ മത്സരിച്ചതോടെ സെന്‍സെക്സിന്‍റെ നഷ്ടം 600 പോയിന്‍റും കടന്നു. 15,284 നും 14,741 നും ഇടയിലായിരുന്നു സൂചികയുടെ വ്യാപാരം. റിയല്‍റ്റി, മെറ്റല്‍, ഓട്ടൊ, റിഫൈനറി സ്റ്റോക്കുകള്‍ക്കാണു വലിയ നഷ്ടം.

നാഷനല്‍ ഇന്‍ഡക്സ് നിഫ്റ്റിക്കും അടുത്തകാലത്തിനിടെയുണ്ടായ വലിയ നഷ്ടം. 192.15 പോയിന്‍റ് നഷ്ടപ്പെട്ട ഇന്‍ഡെക്സ് 4,387.90 ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. 4,579 നും 4,375 നും ഇടയിലായിരുന്നു വ്യാപാരം. ഏഷ്യന്‍ സ്റ്റോക്കുകള്‍ക്കും വന്‍നഷ്ടം. ജാപ്പനീസ് നിക്കിക്ക് 329 പോയിന്‍റും ഹോങ്കോങ് ഹാങ്സെങ്ങിന് 756 പോയിന്‍റും നഷ്ടം. യൂറോപ്യന്‍ സ്റ്റോക്കുകളെല്ലാം 50 പോയിന്‍റിലേറെ നെഗറ്റിവ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code