കോട്ടയത്തെ ബസ് സമരം മാറ്റിവച്ചു
Wednesday,
August 19,
2009
കോട്ടയം
സ്വകാര്യ ബസ് ജീവനക്കാര്‍ കോട്ടയത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവച്ചു. ബസ് ജീവനക്കാരെ കലക്റ്റര്‍ ചര്‍ച്ചക്കു ക്ഷണിച്ച സാഹചര്യത്തിലാണു സമരം മാറ്റിവച്ചത്.
സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന സമരം സെപ്റ്റംബര്‍ 16 ലേക്കു മാറ്റിവച്ചിരുന്നുവെങ്കിലും കോട്ടയത്തെ ബസ് തൊഴിലാളികള്‍ സമരം ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.
തൊഴിലാളികളുടെ ഫെയര്‍വേജസ് കുടിശിക സഹിതം നല്‍കുക, വരുമാനത്തിന്‍റെ 20 ശതമാനം ബോണസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ുന്നയിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.
Close...
Maximum Character Allowed -
4000