കൊച്ചി
സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളെജുകളില്‍ ര ണ്ടാംഘട്ട അലോട്ട്മെന്‍റിനു ശേഷവും ബിടെക് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം മാനെജ്മെന്‍റിനു വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം. ഇതു സംബന്ധിച്ചുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി.
സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട 42 എന്‍ജിനിയറിങ് കോളെജുകളില്‍ രണ്ടാംഘട്ട അലോട്ട്മെന്‍റിനു ശേഷവും മെറിറ്റ് ലിസ്റ്റ് സര്‍ക്കാര്‍ നികത്തിയില്ലെങ്കില്‍ ആ സീറ്റുകളില്‍ പ്രവേശനം നട ത്താമെന്നായിരുന്നു വ്യവസ്ഥ.
ഇതു ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ജ സ്റ്റിസ് വി. ഗിരി, ഈ സീറ്റുകളിലേക്കുള്ള മാനെജ്മെന്‍റിന്‍റെ വിദ്യാര്‍ഥി പ്രവേശനം താത്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതു ഭീമമായ വരുമാന നഷ്ടമുണ്ടാക്കുമെന്നും വിദ്യാര്‍ഥികളുടെ ഹയര്‍ഓപ്ഷന്‍ അവസരം ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി അസോസിയേഷന്‍ സത്യവാങ്മൂലം സമ ര്‍പ്പിച്ചു. സര്‍ക്കാര്‍ എതിര്‍ത്തുമില്ല. തുടര്‍ന്നു ഹര്‍ജിക്കാരന്‍ പരാതി പിന്‍വലിച്ചു.
Close...
Maximum Character Allowed -
4000