പറക്കാട്ട് ജുവല്‍സ്: 24നു കൊച്ചിയില്‍
Saturday,
August 22,
2009
കൊച്ചി
ഒരു ഗ്രാം തങ്കാഭരണങ്ങളിലൂടെ പ്രശസ്തമായ പറക്കാട്ട് ജുവല്‍സ് 51-മത്തെ ഷോറൂം 24നു കൊച്ചിയില്‍ തുറക്കും. കൊച്ചിയിലെ എട്ടാമത്തെ ഷോറൂമാണിത്. എംജി റോഡ് വുഡ്‌ലന്‍ഡ്സ് ജംക്ഷനിലാണു മൂന്നുനിലയില്‍ 3000 സ്ക്വയര്‍ ഫീറ്റ് ഷോറൂം. ഒരു ഗ്രാം തങ്കാഭരണങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണിതെന്നു പറക്കാട്ട് ജുവല്‍സ് ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റര്‍ പ്രകാശ് പറക്കാട്ട്.
തിങ്കളാഴ്ച രാവിലെ 11നു പ്രശസ്ത നടി സുകുമാരി ഭദ്രദീപം കൊളുത്തുന്ന ചടങ്ങില്‍ നടി കാവ്യാ മാധവനും മിസ് കേരള അര്‍ച്ചനാ നായരും ചേര്‍ന്നാണു ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഒരു ഗ്രാം തങ്കത്തില്‍ നിര്‍മിച്ച കാല്‍ലക്ഷത്തിലേറെ ഡിസൈനുകള്‍ ഇവിടെയുണ്ടാകും. ഒരു വര്‍ഷം ഗ്യാരന്‍റിയുള്ള ആഭരണങ്ങള്‍ തിരികെ നല്‍കിയാല്‍ അതിലുള്ള സ്വര്‍ണത്തിന്‍റെ വില ഉപയോക്താവിനു മടക്കിക്കിട്ടുമെന്ന്‍ പ്രകാശ് പറഞ്ഞു.
പ്രശസ്ത ഫാഷന്‍ ഡിസൈനറും പ്രകാശിന്‍റെ പത്നിയുമായ പ്രീതി പ്രകാശിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രാം തങ്കാഭരണ നിര്‍മാണ യൂനിറ്റാണു ഗ്രൂപ്പിന്‍റെ പ്രത്യേകത. ഇന്ത്യയിലും വിദേശത്തും ഷോറൂമുകളുള്ളതിനാല്‍ ലോകത്തെ ഏതു പുതിയ ഡിസൈനും പറക്കാട്ട് ജുവല്‍സില്‍ ഉടനടി എത്തുമെന്ന്‍ പ്രകാശ് ചൂണ്ടിക്കാട്ടി.
കോറല്‍, റൂബി, എമറാള്‍ഡ് തുടങ്ങിയ കല്ലുകള്‍ ഉപയോഗിച്ചു സ്വര്‍ണമുത്തുകള്‍ ചേര്‍ത്ത് ഉപയോക്താവിന്‍റെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതും പറക്കാട്ടിന്‍റെ സവിശേഷതയാണ്. ഇന്ത്യയിലും വിദേശത്തുമായി 2010-ല്‍ 101 ഷോറൂമുകള്‍ എന്നതാണു ഗ്രൂപ്പിന്‍റെ ലക്ഷ്യം. പ്രീതി പ്രകാശ്, വിദേശ ഷോറൂമുകളുടെ ചുമതല വഹിക്കുന്ന ബിനു പറക്കാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Close...
Maximum Character Allowed -
4000