ജാക്സന്‍റെ അന്ത്യയാത്ര ഇനിയും വൈകും
ഇല്ല, ഈ ലോകം വിട്ടു പോകാന്‍ മൈക്കിള്‍ ജാക്സനാവില്ല. അത്രയ്ക്കു സ്നേഹിച്ചു പോയി ജാക്സന്‍ ഈ ലോകത്തെ. അല്ലെങ്കില്‍ ഈ ലോകം ജാക്സനെ. പല കാരണങ്ങള്‍ കൊണ്ട് ജാക്സന്‍റെ മൃതദേഹം സംസ്ക്കരിക്കുന്നത് നീളുകയാണ്. ജാക്സന്‍റെ സംസ്ക്കാരച്ചടങ്ങുകള്‍ വീണ്ടും നീട്ടിയിരിക്കുന്നു കുടുംബം. സെപ്റ്റംബര്‍ മൂന്നിനു ജാക്സന്‍റെ മൃതദേഹം സംസ്ക്കരിക്കുമെന്നാണ് ഇപ്പോള്‍ കുടും ബം നല്‍കുന്ന സൂചന. ജാക്സന്‍റെ കുടുംബത്തെ പ്രതിനിധീകരിച്ച് കെന്‍ സണ്‍ഷൈന്‍ അറിയിച്ചതാണിത്.
ഓഗസ്റ്റ് 29ന് ജാക്സന്‍റെ മൃതദേഹം സംസ്കരിക്കുമെന്നാണ് കുറച്ചു ദിവസ ങ്ങള്‍ക്കു മുമ്പ് അച്ഛന്‍ ജോ അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് ജോയുടെ അന്‍പ ത്തൊന്നാം പിറന്നാള്‍ ആയിരുന്നതിനാല്‍ ചടങ്ങ് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീടത് ഓഗസ്റ്റ് 31ലേക്ക് മാറ്റി. ഇപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നു. ജാക്സന്‍റെ സംസ്ക്കാരച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എന്നാല്‍ അമ്മ കാതറിന്‍റെ നിര്‍ബന്ധം മൂലം മൃതദേഹം എടുത്ത് പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Close...
Maximum Character Allowed -
4000