Sunday, August 01, 2010   5:27 AM IST
Supplements
Home>> News>> World News
World News
മൈക്കിള്‍ ജാക്സന്‍റെ മരണം കൊലപാതകം
Wednesday, August 26, 2009
|
|
|
ലൊസ് ഏഞ്ജല്‍സ്

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്‍ കൊലചെയ്യപ്പെട്ടതുതന്നെ. കേസ് അന്വേഷിച്ച ലൊ സ് ഏഞ്ജല്‍സ് പൊലീസിന്‍റേതാണു വെളിപ്പെടുത്തല്‍. രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണു പൊലീസിന്‍റെ വെളിപ്പെടുത്തല്‍. മൈക്കിള്‍ ജാക്സന്‍റെ മരണം കൊലപാതകമെ ന്നു കേസ് പരിശോധിച്ച ഒരു പ്രാദേശിക മജിസ്ട്രേട്ട് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഇക്കഴിഞ്ഞ ജൂണ്‍ 25 നാണു മൈക്കിള്‍ ജാക്സന്‍ മരിച്ചത്. അമിതമായ വേദനസംഹാരി ഉള്ളില്‍ച്ചെന്നതാണു മരണ കാരണമെന്നു പൊലീസ് സ്ഥിരീകരിച്ചു. നേരത്തേതന്നെ ഈ ആരോപണം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബ ഡോക്റ്റര്‍ കൊണ്‍റാഡ് മുറെയ് ആണു പ്രതിക്കൂട്ടില്‍. മയക്കു മരുന്നിന്‍റെ വന്‍തോതിലുള്ള സാന്നിധ്യം മൈക്കിള്‍ ജാക്സന്‍റെ മൃതദേഹ ത്തിലുണ്ടായിരുന്നു എന്നും ഇതാ ണു മരണകാരണമെന്നും ഫൊ റെന്‍സിക് പരിശോധന യി ല്‍ കണ്ടെത്തി. ഡോ. മുറെയുടെ നിര്‍ദേശപ്രകാരം മൈക്കിള്‍ ജാക്സന്‍ ആവശ്യത്തിലധികം പ്രൊപ്പൊഫോള്‍ വേദനസംഹാ രി കഴിച്ചിരുന്നു.

കടുത്ത ഉറക്കമില്ലായ്മ മൂലം വിഷമിച്ചിരുന്ന മൈക്കിള്‍ ജാക്സന് 25 എംജി പ്രൊപ്പൊഫോള്‍ ഗുളികകള്‍ നല്‍കിയതായി ഡോക്റ്റര്‍ സമ്മതിച്ചു. ഇതിനു പുറമേ, ഉറങ്ങാനുള്ള രണ്ട് ഇന്‍ജക്്ഷനുകളും നല്‍കി. ഡോ. മുറെയെ രണ്ടു തവണ പൊലീസ് ചോദ്യം ചെയ്തു. അദ്ദേഹത്തിന്‍റെ ഓഫിസും റെയ്ഡ് ചെയ്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code