Tuesday, February 09, 2010   5:43 PM IST
Supplements
Home>> News>> Sports
Sports
ലോകകപ്പ് ക്രിക്കറ്റ്: തര്‍ക്കം പരിഹരിച്ചു
Friday, August 28, 2009
|
|
|
ദുബായ്

2011 ലോകകപ്പ് ക്രിക്കറ്റിന് ആതിഥ്യം വഹിക്കുന്നതു സംബന്ധിച്ച് ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുമുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ആതിഥ്യം വഹിക്കുമ്പോള്‍ ലഭിക്കുന്ന ഫീസും കൂടാതെ നഷ്ടപരിഹാരവും നല്‍കാമെന്ന ഉറപ്പിന്‍മേലാണു പ്രശ്നത്തിനു പരിഹാരമുണ്ടായത്.

പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനു നേരെ ഭീകരാക്രമണമുണ്ടായതിനെത്തുടര്‍ന്നു 2011 ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ആതിഥ്യം വഹിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനിലെ വേദികള്‍ ഉള്‍പ്പെടുത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഐസിസി പ്രസിഡന്‍റ് ഡേവിഡ് മോര്‍ഗന്‍, പിസിബി ചെയര്‍മാന്‍ ഇജാസ് ബട്ടുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code