Thursday, February 09, 2012   10:32 AM IST
Supplements
Home>> Cinema>> Latest News
Headlines
ജാക്സനെ കീഴടക്കിയത് പ്രൊപ്പോഫോള്‍
Friday, August 28, 2009
|
|
|
മൈക്കിള്‍ ജാക്സന്‍റെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടരുമ്പോള്‍ ഇതാ പുതിയ വെളിപ്പെടുത്തല്‍. ജാക്സന്‍റെ ശരീരത്തില്‍ കുത്തിവെച്ച അനസ്തെറ്റിക് പ്രൊപ്പോഫോളാണ് പോപ്പ് രാജാവിനെ മരണത്തിലേക്കു നയിച്ചതെന്ന്. പ്രൊപ്പോഫോള്‍ കുത്തിവെച്ച കാര്യം പെഴ്സണല്‍ ഫിസിഷ്യന്‍ ഡോക്റ്റര്‍ കോണ്‍റാഡ് മുറെയും സമ്മതിച്ചു. നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാന്‍, ജാക്സന്‍ ആശ്രയിച്ചതു മരുന്നുകളെത്തന്നെയായിരുന്നു.

എല്ലാ രാത്രിയിലും അമ്പതു മില്ലിഗ്രാം പ്രൊപ്പോഫോള്‍ ജാക്സനു നല്‍കുമായിരുന്നെന്ന് ഡോക്റ്റര്‍ മുറെ. ജാക്സന് ഈ മരുന്ന് നല്‍കുന്ന ആദ്യത്തെ ഡോക്റ്റര്‍ താനല്ലെന്നും മുറെ പറയുന്നു. പലപ്പോഴും പ്രൊപ്പോഫോളിനൊപ്പം മറ്റു മരുന്നുകളും ചേര്‍ത്ത്, മയക്കത്തിന്‍റെ തീവ്രത കൂട്ടി ജാക്സന്‍. ജാക്സന്‍ മരിച്ച ദിവസം, പ്രൊപ്പോഫോളിന്‍റെ സഹായമില്ലാതെ ഉറങ്ങുമോ എന്നു നോക്കാനായിരുന്നു മുറേയുടെ ശ്രമം. മറ്റു മരുന്നുകള്‍ നല്‍കുകയും ചെയ്തു. പ്രൊപ്പോഫോള്‍ വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു ജാക്സന്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code