തസ്ലീമിന് അഭിനന്ദനപ്രവാഹം
Saturday,
August 29,
2009
കോഴിക്കോട്
ഷാര്‍ജയിലെ ഒളിത്താവളത്തില്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയതു കാസര്‍ഗോഡ് സ്വദേശി. ചെമ്പിരിക്ക തസ്ലീം ആണു യുവതികളെ ഒളിത്താവളത്തില്‍ പൂട്ടിയിട്ട വിവരം സിഐഡി വിഭാഗത്തെ അറിയിച്ചതും മോചനത്തിനു വഴിയൊരുക്കിയതും. വാര്‍ത്ത പുറത്തറിഞ്ഞതോടെ, തസ്ലീമിന്‍റെ ചെമ്പിരിക്കയിലെ വീട്ടിലേക്ക് അഭിനന്ദന പ്രവാഹ മായിരുന്നു കഴിഞ്ഞദിവസങ്ങളില്‍.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടടുത്താണു ഷാര്‍ജ അല്‍ നഹ്ദയിലെ ഒരു കെട്ടിടത്തിലെ ഒളിസങ്കേതത്തില്‍ നിന്ന് 20 വയസിനോടടുത്തു പ്രായമുള്ള പെണ്‍കുട്ടികളെ പൊലീസ് കണ്ടെ ത്തിയത്. പുറത്തുനിന്നു പൂട്ടിയ രഹസ്യമുറിയിലായിരുന്നു ആറു പെണ്‍കുട്ടികള്‍. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് സ്വദേശിനികളായ നാലുപേരും ഹൈദരാബാദ്, തമിഴ്നാട് സ്വദേശിനികളുമാണ് ഇവിടെയുണ്ടായിരുന്നത്. സമയത്തു ഭക്ഷണം ലഭിക്കാത്തതിനാലും മറ്റും ഇവര്‍ അവശനിലയിലായിരുന്നു.
അവധിയെടുത്തു യുഎഇയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ ഒരു പൊലീസുകാരനാണ് ഇവരെ ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നു കരുതുന്നു. നാട്ടില്‍നിന്നു സെയില്‍സ് വുമണ്‍, വീട്ടുവേലക്കാരി എന്നീ ജോലികള്‍ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചാണു നിര്‍ധന കുടുംബാംഗങ്ങളായ ഇവരെ ഗള്‍ഫില്‍ കൊണ്ടുപോയത്. റംസാനില്‍ ആവശ്യക്കാര്‍ കുറവായതിനാലാണു യുവതികളെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചത്. ഇവിടെ നിന്നു തൃശൂര്‍ സ്വദേശിനി 20കാരി തസ്ലീമിനു ഫോണ്‍ ചെയ്തു രക്ഷപെടാന്‍ വഴിയൊരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തസ്ലീം ഈ വിവരം സിഐഡികള്‍ക്കു കൈമാറി.
രഹസ്യമുറിയുടെ വാതില്‍ പൊളിച്ചാണു സിഐഡികള്‍ പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്. സിഐഡികളുടെ വരവറി ഞ്ഞ നടത്തിപ്പുകാര്‍ അപ്പോഴേ യ്ക്കും രക്ഷപെട്ടിരുന്നു.
സ്ഥലത്തുനിന്നു കണ്ടെത്തിയ പാസ്പോര്‍ട്ടുകളുടെ ഉടമസ്ഥരായ പെണ്‍കുട്ടികള്‍ ദുബായി ലും ഷാര്‍ജയിലും വിവിധ പെണ്‍വാണിഭ കേന്ദ്രങ്ങളിലുണ്ടെന്നാ ണു കരുതുന്നത്. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപെടുത്തിയ പെണ്‍കുട്ടികളെ ഇപ്പോള്‍ ഷാര്‍ജ എമിഗ്രേഷന്‍ ജയിലിലാണു പാര്‍പ്പിച്ചിട്ടുള്ളത്. ഇവരെ ഉടന്‍ നാട്ടിലെത്തിക്കും.
Close...
Maximum Character Allowed -
4000