ഇന്‍റര്‍നെറ്റിനു പിന്നാലെ SMS തട്ടിപ്പും
Sunday,
September 06,
2009
കോഴിക്കോട്
അവിശ്വസനീയ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള ഇ-മെയ്ലുകള്‍ക്കു പിന്നാലെ മൊബൈല്‍ എസ്എംഎസ് വഴിയും തട്ടിപ്പ്. എസ്എംഎസ് മെസേജുകള്‍ അയച്ചു സ്വാധീനിക്കാനാണ് ആദ്യശ്രമം. മറുപടി നല്‍കിയാല്‍ വാഗ്ദാന പെരുമഴയുമായി മെസേജുകള്‍ എത്തും.
വെബ്സൈറ്റുകളില്‍നിന്നു മൊബൈലുകളിലേക്കു പരസ്യ ങ്ങളും മറ്റു സന്ദേശങ്ങളും അയയ്ക്കുന്ന രീതി നിലവിലുണ്ട്. ഇതി നു സമാനമാണു തട്ടിപ്പുകാരുടെ പ്രവര്‍ത്തനം.
ലക്ഷക്കണക്കിനു പൗണ്ടും ഡോളറുമൊക്കെയാണ് ആദ്യഘട്ടത്തില്‍ത്തന്നെ വാഗ്ദാനം. ഇത് ഓണ്‍ലൈന്‍ സമ്മാനമാണെ ന്നും വൈകാതെ വന്‍തുക കൈപ്പറ്റാമെന്നും എസ്എംഎസ് വിശദീകരിക്കും. ഇതോടൊപ്പം ബ ന്ധപ്പെടാനുള്ള ഫോണ്‍ നമ്പ റോ ഇ-മെയ്ല്‍ വിലാസമോ നല്‍കി സന്ദേശം അവസാനിക്കും.
ഇ-മെയ്ലില്‍ സന്ദേശം അയയ്ക്കുന്നവര്‍ക്കു മറുപടിയും ലഭിക്കും. യുകെ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പേരിലാ ണു മറുപടി. ഷെല്‍ പെട്രോളിയം ഡെവലപ്മെന്‍റ് കമ്പനി, യുനൈറ്റഡ് കിങ്ഡം, യൂറോ-ആഫ്രോ-അമേരിക്കന്‍ സ്വീപ്സ്റ്റെയ്ക്, ലോട്ടറി ജക്കാര്‍ത്ത തുടങ്ങി നിരവധി പേരുകളിലാണു മറുപടി സന്ദേശം ലഭിക്കുക. ഒപ്പം വിവരം രഹസ്യമാക്കിവച്ചില്ലെങ്കില്‍ തുക നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും.
ഇവരുടെ വെബ്സൈറ്റ് പരി ശോധിച്ചു സത്യാവസ്ഥ അറിയാമെന്നുവച്ചാല്‍ അതിലുമുണ്ടു വാഗ്ദാനങ്ങള്‍ ഏറെ. ഒപ്പം കമ്പനി നല്‍കിയ സമ്മാനങ്ങളിലൂടെ സമ്പന്നരായവരുടെ അനുഭവസാക്ഷ്യവും. ഇതോടെ, ചിലര്‍ കൗതുകത്തിനും മറ്റുള്ളവര്‍ സത്യമെന്നുകരുതിയുംകൈവശമുള്ള ഇമെയില്‍ അഡ്രസില്‍ കത്തെഴുതു ന്നു.
പണം അയയ്ക്കേണ്ടതു കൊറിയര്‍വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ എന്ന് അന്വേഷിച്ചുകൊണ്ടുള്ളതാണ് ഇതിനുള്ള മറുപടിക്കുറിപ്പ്. ഇതിനോടു പ്രതികരി ച്ചാല്‍ തട്ടിപ്പിന്‍റെ അടുത്തഘട്ടം തുടങ്ങുകയായി.
പണം ലഭിക്കണമെങ്കില്‍ സര്‍വീസ് ചാര്‍ജായി ലക്ഷത്തിലേറെ രൂപ മുന്‍കൂറായി നല്‍കണം. ല ക്ഷങ്ങള്‍ മുടക്കിയാലെന്താ കോടികള്‍ വരാന്‍ പോവുകയല്ലേ എന്നോര്‍ത്ത് ഇത് അയയ്ക്കുന്നവരാണു കെണിയില്‍ വീഴുന്നത്. കാത്തിരുന്നതു കിട്ടിയുമില്ല, കൈയിലുള്ളതു പോവുകയും ചെയ്തു എന്നറിയുമ്പോഴാണു പല രും തട്ടിപ്പിനെക്കുറിച്ചു ബോധവാന്മാരാകുന്നത്.
Close...
Maximum Character Allowed -
4000