Wednesday, February 08, 2012   7:30 PM IST
Supplements
Home>> Regional>> Kochi
Kochi
അതിസമ്പന്ന നഗരങ്ങളില്‍ കൊച്ചി 7
Sunday, September 06, 2009
|
|
|
കൊച്ചി

എ.സി. ജിപ്സണ്‍

രാജ്യത്തെ ഏഴാമത്തെ അതിസമ്പന്ന നഗരം കൊച്ചി..! നഗരത്തിലെ നല്ലൊരു ശതമാനം സ്ഥിരതാമസക്കാരും ആഡംബര ജീവിതം നയിക്കുന്നവരാണെന്നു സര്‍വെ റിപ്പോര്‍ട്ട്. പ്രമുഖ ഇന്‍ഫര്‍മേഷന്‍ മാനെജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായ നീല്‍സണ്‍ നടത്തിയ സര്‍വെയിലാണു രാജ്യത്തെ ഏഴാമത്തെ സമ്പന്ന നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്. ഡല്‍ഹിക്കാണ് ഒന്നാം സ്ഥാനം.

പ്രധാന പട്ടണങ്ങളിലെ ജനങ്ങളുടെ ജീവിതരീതി, സാമൂഹിക - സാംസ്കാരിക വളര്‍ച്ച, ഉപഭോഗം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചായിരുന്നു സര്‍വെ. തെരഞ്ഞെടുത്ത 25 ലക്ഷം സ്ഥിരം താമസക്കാരിലാണു നീല്‍സണ്‍ സര്‍വെ നടത്തിയത്. മൂന്നു വിഭാഗമായി തിരിച്ചാണു സര്‍വെ ഫലം തയാറാക്കിയിരിക്കുന്നത്. അപ്പര്‍ മിഡില്‍, അപ്പര്‍-അപ്പര്‍ മിഡില്‍, റിച്ച് എന്നിങ്ങനെ. 22 ലക്ഷം കുടുംബങ്ങളെയും അപ്പര്‍ മിഡില്‍ എന്ന ഒന്നാമത്തെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി കാറും കംപ്യൂട്ടറും ഉള്ളവരാണ് ഈ വിഭാഗത്തിലുള്ളവര്‍. രണ്ടു ലക്ഷം കുടുംബങ്ങള്‍ അപ്പര്‍ - അപ്പര്‍ ലെവലിലാണ്. ഇവര്‍ക്കു കാറും കംപ്യൂട്ടറും എല്‍സിഡി ടിവിയും സ്വന്തമായുണ്ട്. ഒരു ലക്ഷം കുടുംബങ്ങള്‍ ആഡംബര ജീവിതം നയിക്കുന്നവരാണ്. ആദ്യ വിഭാഗങ്ങളേക്കാളുപരി സൗകര്യങ്ങളില്‍ ജീവിക്കുന്നവരും ഇടയ്ക്കിടെ വിദേശത്ത് അവധിദിനം ആഘോഷിക്കുന്നവരുമാണ് ഈ വിഭാഗം.

സമ്പന്ന ജീവിത സാഹചര്യത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ഏറ്റവുമധികം താമസിക്കുന്ന പട്ടണങ്ങളെയാണു പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. പത്തു നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിക്കു മുന്‍പു യഥാക്രമം ബംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവയാണ്, പൂനെ, ജയ്പുര്‍, അഹമ്മദാബാദ് എന്നിവ കൊച്ചിക്കു പിന്നിലാണ്.

ടോപ് ടെന്നില്‍പ്പെടുത്തിയിരിക്കുന്ന പട്ടണവാസികളുടെ മക്കളില്‍ ഭൂരിഭാഗവും ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലാണു പഠിക്കുന്നത്. വീട്ടില്‍ സംസാരിക്കുന്നത് അധികവും മാതൃഭാഷ തന്നെ. പത്തു കുടുംബങ്ങളില്‍ ഒന്‍പതിലും ഫുള്ളി ഓട്ടോമേറ്റഡ് വാഷിങ് മെഷീന്‍, അഞ്ചില്‍ രണ്ടു പേര്‍ക്കും ഹോം തീയെറ്റര്‍, മോഡുലാര്‍ കിച്ചെന്‍ എന്നീ സൗകര്യങ്ങളുള്ളവരാണ്.

ഈ കുടുംബങ്ങളിലധികവും സ്ഥിരമായി വായിക്കുന്നത് ഇംഗ്ലിഷ് ന്യൂസ് പേപ്പറാണെങ്കിലും ടിവി ചാനല്‍ തെരഞ്ഞെടുക്കുന്നതു പ്രാദേശികം തന്നെ. മിക്കവരും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നു, സ്ഥിരമായി പുറത്തു പോയി സിനിമ കാണുന്നു.

ആഗോള സാമ്പത്തിക മാന്ദ്യമൊന്നും ഇക്കൂട്ടരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ആഡംബര ഉപകരണങ്ങള്‍ക്കും മറ്റു വിനോദങ്ങള്‍ക്കും ചെലവാക്കുന്ന തുകയില്‍ ഇവരും വെട്ടിക്കുറവു നടത്തിയിട്ടുണ്ടെന്നും സര്‍വെ പറയുന്നു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code