അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ സിംഗപ്പൂര്‍ മോഡല്‍
Monday,
September 07,
2009
തിരുവനന്തപുരം
തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം നിര്‍ണയിക്കുന്നതിനും പരിഹരിക്കുന്നതി നും പുതിയ സംവിധാനം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ നിര്‍മാണവും മേല്‍നോട്ടവും കേരള സുസ്ഥിര ന ഗരവികസന പരിപാടി എന്ന കെഎസ്യുഡിപിക്ക്. ചെലവ് അഞ്ചു കോടി. ഡിസംബറില്‍ ആരംഭിക്കുന്ന പദ്ധതി ആറുമാസം കൊണ്ടു പൂര്‍ത്തിയാകും.
അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന ഘടകങ്ങളില്‍ അധികവും വാഹനങ്ങളില്‍ നിന്നും പുറത്തു വിടുന്ന പുകയാണ്. പുകയുടെ മുഖ്യ ഘടകം കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകവും. അന്തരീക്ഷത്തിന്‍റെ സന്തുലിതാ വസ്ഥയെ തകിടം മറിക്കാന്‍ കെല്‍പ്പുള്ളതാണ് ഈ വാതകമെ ന്നു വിദഗ്ധര്‍.
പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കെഎസ്യുഡിപി അധികൃതര്‍ തുടങ്ങിയവര്‍ നടത്തിയ പഠനത്തിലാ ണു പുതിയ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. സിംഗപ്പൂര്‍ നഗരമാതൃകയിലാണു പുതിയ പദ്ധതി.
തമ്പാനൂര്‍, പാളയം, ഉള്ളൂര്‍. കിഴക്കേക്കോട്ട, വെള്ളയമ്പലം എന്നിവിടങ്ങളില്‍ മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപി ക്കും.
അഞ്ചു കേന്ദ്രങ്ങളെയും സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസി ല്‍ സ്ഥാപിക്കുന്ന കണ്‍ട്രോള്‍ റൂമുമായി നെറ്റ് വര്‍ക്കിങ് സംവിധാനം ഉപയോഗിച്ചു ബന്ധിപ്പി ക്കും. പദ്ധതിയുടെ ഭാഗമായി ന ഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളില്‍ സ്മോക് സെന്‍സറുക ള്‍ സ്ഥാപിക്കും. ഇത്തരത്തിലു ള്ള 65 സെന്‍സറുകളുണ്ടാകും.
സെന്‍സറുകളില്‍ നിന്നും ലഭിക്കുന്ന ഡേറ്റ മോണിറ്ററിങ് സ്റ്റേഷനിലെ കംപ്യൂട്ടറുകള്‍ ഡീക്കോ ഡ് ചെയ്യും. ഡീക്കോഡ് ചെയ്യ പ്പെട്ട വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ വിഷവാതകങ്ങളുടെ അളവുകള്‍ കണക്കാക്കും. ഈ വിവരങ്ങള്‍ സി റ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെ കണ്‍ട്രോള്‍ റൂമിലെത്തി ക്കും.
ഇങ്ങനെ ലഭിക്കുന്ന വിവര ങ്ങള്‍ അനുസരിച്ചു ട്രാഫിക് റൂട്ടുകള്‍ മാറ്റി നിര്‍ണയിക്കും. മലീനീ കരണം കൂടിയ പ്രദേശങ്ങളിലെ ഗതാഗത തിരക്കുകള്‍ കുറയ്ക്കുന്നതിനാണു ട്രാഫിക് ഡൈവര്‍ഷന്‍ നടപ്പാക്കുന്നത്.
കൂടാതെ റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചശേഷം അധി കം വരുന്ന ടാര്‍, മെറ്റല്‍, സിമന്‍റ് തുടങ്ങിയ വസ്തുക്കള്‍ കാലതാ മസം കൂടാതെ നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരി ക്കും. ഇതിന്‍റെ ചുമതല സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ്.
ഡീസല്‍ ഉപയോഗിക്കുന്ന വാ ഹനങ്ങളില്‍ കംപ്രസ്ഡ് നൈട്രജന്‍ ഗ്യാസ് ഉപയോഗിക്കണമെ ന്നും പദ്ധതി രൂപരേഖയില്‍ പറയുന്നു.
90 ലക്ഷം രൂപയാണ് ഒരു മോണിറ്ററിങ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചെലവ്. വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
Close...
Maximum Character Allowed -
4000