Tuesday, February 07, 2012   2:34 PM IST
Supplements
Home>> News>> National News
National News
റോ ഉദ്യോഗസ്ഥര്‍ പ്രതിഷേധ അവധിയില്‍
Tuesday, September 08, 2009
|
|
|
ന്യൂഡല്‍ഹി

ഇന്ത്യയുടെ രഹസ്യാന്വേഷ ണ ഏജന്‍സി റോയിലെ ഏഴ് അഡീഷനല്‍ സെക്രട്ടറിമാര്‍ പ്രതിഷേധ അവധിയില്‍. ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ഉയര്‍ന്ന പോസ്റ്റില്‍ നിയമിച്ചതിലാണു പ്രതിഷേധം.

എ.ബി. മാഥൂര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനു സ്പെഷ്യല്‍ ഡയറക്റ്റര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കി, റോയിലെ സ്പെഷ്യല്‍ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.

സീനിയോറിറ്റി മറികടന്നായിരുന്നു നിയമനമെന്ന് ആക്ഷേപം. 1973 ബാച്ച് റോ അലൈഡ് സര്‍വീസസ് കേഡറില്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥര്‍ അഡീഷനല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുമ്പോഴാണ് 1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനെ സ്പെഷ്യല്‍ സെക്രട്ടറിയാക്കുന്നത്.

റോ മേധാവി കെ.സി. വര്‍മയെ വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന് വകുപ്പുതല പ്രൊമോഷനല്‍ കമ്മിറ്റി അടുത്ത ആഴ്ച ചേരാന്‍ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് തീരുമാനം.

സാധാരണഗതിയില്‍ റോ അലൈഡ് സര്‍വീസസ് കേഡര്‍ ഉദ്യോഗസ്ഥര്‍ക്കാണു റോയില്‍ മേല്‍ക്കൈ. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ സീനിയോറിറ്റി നോ ക്കാതെ താഴെയറ്റത്തു നിയമിക്കുകയാണു കീഴ്വഴക്കം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code