Thursday, February 09, 2012   2:35 PM IST
Supplements
Home>> News>> World News
World News
വിമാനാക്രമണം: മൂന്നു പേര്‍ കുറ്റക്കാര്‍
Tuesday, September 08, 2009
|
|
|
ലണ്ടന്‍

ഹീത്രു വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്കുള്ള വിവിധ വിമാനങ്ങള്‍ ബോംബു വച്ചു തകര്‍ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത കേസില്‍ മൂന്നു ബ്രിട്ടീഷ് മുസ്ലിങ്ങള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. അബ്ദുള്ള അഹമ്മദ് അലി(28), അസാദ് സര്‍വാര്‍(29), തന്‍വീര്‍ ഹുസൈന്‍(28) എന്നിവരെയാണു വുള്‍വിച്ചിലെ കൗണ്‍

കോടതി കുറ്റക്കാരായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷമുള്ള ഏറ്റവും വലിയ ഭീകരാക്രമണ പദ്ധതിയായിട്ടാണു കോടതി സംഭവത്തെ നിരീക്ഷിച്ചത്.  അതേസമയം, സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായ മറ്റു നാലു പേര്‍ക്കു കുറ്റകൃത്യവുമായി ബന്ധമില്ലെന്നു കോടതി കണ്ടെത്തി.
2006 ഓഗസ്റ്റില്‍ ഹീത്രു വിമാനത്താവളത്തിലാണു കേസിനാപ്ദമായ സംഭവം. ശീതളപാനീയങ്ങളെന്ന‍ വ്യാജേന വിവിധ വിമാനങ്ങളില്‍ ബോംബു കടത്തി ചാവേര്‍ ആക്രമണം നടത്താനാണു ഇവര്‍ പദ്ധതിയിട്ടത്. 

രണ്ടര മണിക്കൂര്‍ ഇടവേളയില്‍ ലണ്ടനില്‍ നിന്നും അമേരിക്കയിലേക്കും ക്യാനഡയിലേക്കും യാത്ര ചെയ്യാനിരുന്ന ഏഴു വിമാനങ്ങളിലാണു സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടത്. 
ഇവരുടെ അറസ്റ്റിനെത്തുടര്‍ന്നു രാജ്യാന്തര തലത്തില്‍ വിമാനങ്ങളില്‍ ദ്രവപദാര്‍ഥങ്ങള്‍, ഹാന്‍ഡ് ബാഗുകള്‍ തുടങ്ങിയവ കൊണ്ടു പോകുന്നതു വിലക്കിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code