Friday, March 12, 2010   10:59 AM IST
Supplements
Home>> Regional>> Kochi
Kochi
ലക്ഷ്മിക്കു വനത്തില്‍ നിത്യനിദ്ര
Wednesday, September 16, 2009
|
|
|
പെരുമ്പാവൂര്‍

കഴിഞ്ഞദിവസം ചരിഞ്ഞ ഇരിങ്ങോള്‍ വനദുര്‍ഗാക്ഷേത്രത്തി ലെ ആന ലക്ഷ്മിയുടെ ജഡം മുളങ്കുഴി പാണേലി വനം മേഖലയില്‍ സംസ്കരിച്ചു. വനം വകുപ്പിന്‍റെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ലക്ഷ്മിയു ടെ ജഡം സംസ്കരിക്കുന്നതു സംബന്ധിച്ചു തര്‍ക്കമായിരുന്നു.

സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ജഡം വനത്തില്‍ സംസ്കരിക്കാന്‍ വനം വകുപ്പ് അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്നു ദേവസ്വം ബോര്‍ഡും വനം വകു പ്പും തമ്മില്‍ തര്‍ക്കമായി. ജനപ്രതിനിധികള്‍ ഇടപെട്ടെങ്കിലും വനം വകുപ്പു നിലപാടില്‍ മാറ്റം വരുത്തിയില്ല. തുടര്‍ന്നു പാലക്കാട്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു മറവു ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി 50,000 രൂപ ദേവസ്വം ബോര്‍ഡ് നല്‍കാമെ ന്നു പറഞ്ഞെങ്കിലും ആനയുടെ ജഡം സംസ്കരിക്കാന്‍ അവിടെയും എതിര്‍പ്പുണ്ടായി. പിന്നീടു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്നാണു വന ത്തില്‍ത്തന്നെ സംസ്കരിക്കാന്‍ തീരുമാനമായത്.

പെരുംതോട് വനമേഖലയില്‍ ഇടമലയാര്‍ കനാലിനു സമീപം കുഴിയെടുത്തു ലക്ഷ്മിയെ സംസ്കാരിച്ചു. ദേവസ്വം ബോര്‍ഡിന്‍റെയും വനംവകുപ്പിന്‍റെയും വെറ്റിനറി ഡോക്റ്റര്‍മാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്കാരം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code