Saturday, September 04, 2010   4:26 AM IST
Supplements
Home>> News>> National News
National News
പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്നു പിന്മാറില്ല
Friday, September 18, 2009
|
|
|
മരട്

ഇന്ത്യയും ഇറാനും പാക്കിസ്ഥാനുമായി സഹകരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ള പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുവാന്‍ സെക്രട്ടറി തലത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി എണ്ണപ്രകൃതിവാതക സഹമന്ത്രി ജിതിന്‍ പ്രസാദ് . ഈ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ ഇന്ത്യയിലെ എണ്ണപര്യവേഷണ മേഖലയില്‍ പ്രതീക്ഷാവഹമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍പിജി ഉപഭോക്താക്കള്‍ക്കു പാചകവാതകം എസ്എംഎസിലൂടെ അതിവേഗം ബുക്കു ചെയ്യാവുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്ന എണ്ണപ്രകൃതിവാതകങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ഇന്ധനത്തില്‍ മായംചേര്‍ക്കല്‍ അര്‍ഹരായവര്‍ക്കു കിട്ടേണ്ട പാചകവാതക സിലിണ്ടറുകള്‍ ദിശമാറ്റി വിതരണം ചെയ്യുക എന്നീ പ്രശ്നങ്ങളെ അധികരിച്ചു ചര്‍ച്ചകള്‍ നടത്തി. ഇത്തരം രൂക്ഷമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുന്നതിനാവശ്യമായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ദക്ഷിണമേഖല എണ്ണപ്രകൃതിവാതക വിതരണ ഗ്രൂപ്പുകളുടെ ഉന്നതാധികാരികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ നിര്‍മാണാത്മകമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നതായി മന്ത്രി അറിയിച്ചു. ശുദ്ധമായ ഇന്ധനം,ഊര്‍ജ്ജക്ഷമമായ ഇന്ധനം എന്ന മുദ്രാവാക്യവുമായി രാജ്യത്തെ എണ്ണകമ്പനികള്‍ ഉപഭോക്തസൗഹൃദം നിലനിര്‍ത്തിക്കൊണ്ട് മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്കു നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.

എസ്എംഎസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു REG>space<DistributorSPAC>space<ConsumerNumber എന്നു ടൈപ്പ് ചെയ്തു വോഡാഫോണ്‍, എംടിഎന്‍എല്‍, ഐഡിയ, എയര്‍ടൈല്‍, ടാറ്റ എന്നീ കണക്ഷനുള്ളവര്‍ 52725 എന്ന നമ്പറിലേയ്ക്കും മറ്റുള്ളവര്‍ 57333 എന്ന നമ്പറിലേയ്ക്കും മെസേജ് ചെയ്യുക.

പാചകവാതകം റീഫില്ലിങ്ങിനായി രജിസ്ട്രേഡ് ചെയ്ത മൊബൈല്‍ ഫോണില്‍ വോഡാഫോണ്‍, എംടിഎന്‍എല്‍, ഐഡിയ, എയര്‍ടൈല്‍, ടാറ്റ എന്നീ കണക്ഷനുള്ളവര്‍ 52725 നമ്പറിലേയ്ക്കും മറ്റുള്ളവര്‍ 57333 എന്ന നമ്പറിലേയ്ക്കും മെസേജ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കു www.ebharatgas.com എന്ന വെബ് സൈറ്റുമായി ബന്ധപ്പെടുക.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code