ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കണം
Sunday,
September 20,
2009
തിരുവനന്തപുരം
സൗദി അറേബ്യയിലെ ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ശി ക്ഷാ കാലാവധി കഴിഞ്ഞവരും മതിയായ രേഖകളില്ലാത്തവരുമായി നൂറുകണക്കിനു മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരുണ്ട് സൗദിയിലെ ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍. ഇവരില്‍ പലരും രോഗികളാണ്. ഇവരെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടു വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയ്ക്കും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും ഉമ്മന്‍ചാണ്ടി കത്തു ന ല്‍കി. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തരമായി ഒരു മലയാളി ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.
Close...
Maximum Character Allowed -
4000