Thursday, February 09, 2012   6:30 AM IST
Supplements
Home>> Cinema>> Interviews
Interviews
എന്നെ മലയാളം പഠിപ്പിച്ചതു മമ്മൂട്ടി
Tuesday, September 22, 2009
|
|
|
ശാരിക ശങ്കര്‍

കേരളവര്‍മ പഴശിരാജയുടെ ഒളിപ്പോരാട്ടങ്ങളില്‍ ഒപ്പം നിന്നു പോരാടിയ പടത്തലവന്‍ എടച്ചേന കുങ്കന്‍ ആവാനാണ് തമിഴകത്തിന്‍റെ സുപ്രീം സ്റ്റാര്‍ എന്നു വിളിപ്പേരുള്ള ശരത് കുമാര്‍ കേരളത്തിലെത്തിയത്. തിരിച്ചു പോകുന്നത് കുറച്ചു മലയാളം പഠിച്ചിട്ടു തന്നെ. ഗുരു സാക്ഷാല്‍ കേരളവര്‍മ പഴശിരാജ - മമ്മൂട്ടി.

എം.ടി വാസുദേവന്‍ നായരുടെ തൂലികയില്‍ നിന്നുതിര്‍ന്ന പഴശിയായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുമ്പോള്‍ ഒപ്പം നിന്നു പോരാടുന്ന കുങ്കനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ തെരഞ്ഞടുത്തത് ശരത്കുമാറിനെ. എത്രയോ സൂപ്പര്‍ഹിറ്റുകളിലൂടെ മലയാളിക്കും പ്രിയതാരമാണ് ശരത്കുമാര്‍. പഴശിരാജയുടെ ഓഡിയോ റിലീസിന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയ ശരത് കുമാര്‍ മെട്രൊവാര്‍ത്തയ്ക്കു നല്‍കിയ ഇന്‍റവ്യുവില്‍, മമ്മൂട്ടി മലയാളം പഠിപ്പിച്ചതുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. കഥാപാത്രത്തെക്കുറിച്ചു പറയുമ്പോള്‍ത്തന്നെ ആവേശത്തിലാണ് ശരത്കുമാര്‍. അഭിനയിക്കാനെത്തിയപ്പോള്‍ സംഭാഷണങ്ങള്‍ പറയുന്നതിലായി പ്രശ്നം. പഴശിരാജ എന്നു പറയാന്‍ പോലും കഴിയാതിരുന്ന ശരതിനു മലയാളത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചതു മമ്മൂട്ടി. തമിഴ് എന്ന വാക്കിലെ ഴ പറയണം പഴശിരാജ എന്നു സ്ഫുടമായി ഉച്ചരിക്കാനെന്നായിരുന്നു മമ്മൂക്കയുടെ ഉപദേശമെന്ന് ശരത്.

മമ്മൂട്ടി തമിഴില്‍ അഭിനയിച്ച മൗനം സമ്മതത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ശരത് മലയാളത്തിലേക്കു വരുമ്പോള്‍ കോളിവുഡിന്‍റെ പ്രിയപ്പെട്ട താരമായിക്കഴിഞ്ഞിരിക്കുന്നു. ഓഡിയൊ റിലീസ് ചടങ്ങില്‍ പഴശിരാജ എന്നു പറയുമ്പോഴെല്ലാം ശരത് തന്‍റെ ഗുരുവിനോടു ചോദിക്കുന്നുണ്ടായിരുന്നു മമ്മൂക്കാ ഇതു ശരിയല്ലേ, എങ്കിലും പഴശി എന്നു പറയുന്നത് അത്ര ശരിയായിട്ടില്ലെന്ന് മമ്മൂട്ടി.

ഒരു മഹാസിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞു, അതില്‍ ഒരു പ്രധാന വേഷം ചെയ്തു. അതില്‍ അഭിമാനിക്കുന്നു. വനാന്തരങ്ങളിലും കൊടും ചൂടിലുമൊക്കെ ഒരു മനസോടെ അഭിനയിച്ചു രണ്ടരക്കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം എല്ലാവരുടേയും ഹൃദയം കീഴടക്കും, ശരത് ഉറപ്പിച്ചു പറയുന്നു.

കഥ കേട്ടപ്പോള്‍ത്തന്നെ സിനിമയുടെ പ്രാധാന്യം മനസിലാക്കിയതു കൊണ്ടാണ് തിരക്കിനിടയിലും പഴശിരാജയ്ക്കു സമയം മാറ്റി വച്ചതെന്ന് ശരത് പറഞ്ഞു. പിന്നെ തമിഴില്‍ അഭിനയിക്കുമ്പോഴും പഴശിയുടെ വിശ്വസ്തനായ പോരാളിയായിരുന്നു മനസ് നിറയെ. എന്‍റെ രണ്ട് ചിത്രങ്ങള്‍ 1977, ജഗ്ഗുഭായ് എന്നിവ റിലീസിനു തയാറെടുക്കുകയാണ്. എന്നാല്‍ പഴശി തിയെറ്ററുകളില്‍ തീര്‍ക്കാന്‍ പോവുന്ന വിസ്മയത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. സിനിമയോടുള്ള സ്നേഹത്തോടൊപ്പം ദേശാഭിമാനവും ശരത്തിന്‍റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വാതന്ത്ര്യത്തിനായി കൈമെയ് മറന്നു പോരാടിയിട്ടും രേഖപ്പെടുത്താതെ പോയ വീരന്മാരുടെ ചരിതങ്ങള്‍ ഇങ്ങനെയെങ്കിലും അവതരിപ്പിക്കണം എന്നാണ് ശരത്തിന്‍റെ അഭിപ്രായം.

പഴശിരാജയ്ക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ ശരത് മനസുകൊണ്ടു നമിക്കുന്നു പഴശിരാജയെ, എടച്ചേന കുങ്കനെ, എംടിയെ, പിന്നെ മലയാളം പഠിപ്പിച്ച മമ്മൂട്ടിയെ.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code