Sunday, August 01, 2010   4:45 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ഡയമണ്ട് പ്രദര്‍ശനം ഇന്നും നാളെയും
Saturday, September 26, 2009
|
|
|
തിരുവനന്തപുരം

രാജ്യത്തെ പ്രമുഖ ഡയമണ്ട്, സ്വര്‍ണാഭരണ വ്യാപാരസ്ഥാപനം കീര്‍ത്തിലാല്‍സിന്‍റെ ആഭരണപ്രദര്‍ശനം ഇന്നും നാളെയും. എംജി റോഡിലെ സൗ ത്ത് പാര്‍ക്ക് ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ രാവിലെ 10മുതല്‍ വൈകിട്ട് എട്ടുവരെയാണു പ്രദര്‍ശനം. വിസ്മയം ജനിപ്പിക്കുന്ന ഡയമണ്ടുകളും സ്വര്‍ണവും അമൂല്യ രത്നങ്ങളും കൊണ്ടു നിര്‍മിച്ച പുത്തന്‍ ഡിസൈനുകളിലുള്ള നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയാണു പ്രദര്‍ശനത്തി ലെ മുഖ്യആകര്‍ഷണം.

കീര്‍ത്തിലാല്‍സിന്‍റെ ഡിസൈ നിങ് മികവ് വ്യക്തമാക്കുന്ന ആഭരണശേഖരമാണു പ്രദര്‍ശനത്തില്‍ അണിനിരത്തുകയെ ന്നു മാര്‍ക്കറ്റിങ് അസിസ്റ്റന്‍റ് മാനെജര്‍ ലീലാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കീര്‍ത്തിലാല്‍സിന്‍റെ അത്യാധുനിക നിര്‍മാണ കേന്ദ്രത്തില്‍ രൂപകല്‍പ്പന ചെയ്തവയാണ് ആഭരണങ്ങള്‍. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ചാ ണ് ആഭരണങ്ങള്‍ തയാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടും ഏഴ് ആഭരണശാലകളും ദക്ഷിണേന്ത്യയില്‍ അത്യാധുനിക നിര്‍മാണ കേന്ദ്രവുമുള്ള പ്രമുഖ ഡയമണ്ട്, സ്വര്‍ണാഭരണ നിര്‍മാതാക്കളാണു കീര്‍ത്തിലാല്‍ കാളിദാസ് ജ്വല്ലേഴ്സ്. കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, ലുധിയാന,ബംഗളുരു എന്നിവിടങ്ങളിലാണു കീര്‍ത്തിലാല്‍സിനു ജ്വല്ലറികളുള്ളത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code