നയന്‍താരയെ തല്ലുമെന്ന് പ്രഭുദേവയുടെ ഭാര്യ
Saturday,
September 26,
2009
അവളെ ഒത്തു കിട്ടിയാല്‍ തല്ലി ഞാന്‍... നാട്ടിന്‍പുറത്ത് വേലിക്കിരുവശത്തും നിന്നുള്ള നാട്ടു വഴക്കിനിടയില്‍ എത്രയോ കേട്ട പ്രയോഗം. എന്നാല്‍ ഈ വാക്കുകള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചയാണ്. ഇതില്‍ അവള്‍, തെന്നിന്ത്യയുടെ ഗ്ലാമര്‍ താരം നയന്‍താരയാണ്. ഞാന്‍, പ്രഭുദേവയുടെ ഭാര്യ റംലത്ത്.
അടുത്തിടെ കേട്ട ഹോട്ട് ഗോസിപ്പുകളിലൊന്നായിരുന്നു പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം. വിവാഹിതനും മൂന്നു മക്കളുടെ അച്ഛനുമായ പ്രഭുദേവയും നയന്‍താരയും രഹസ്യമായി വിവാഹിതരായെന്നും കേട്ടിരുന്നു. ഹൈദരാബാദില്‍ വീടു വാങ്ങി ഒന്നിച്ചു താമസമായെന്നാണ് ഒടുവില്‍കേട്ട വാര്‍ത്ത. നിഷേധിച്ചും മാധ്യമങ്ങളുടെ മുന്നില്‍ മൗനം പാലിച്ചും ഇരുവരും ഇത്തരം ഗോസിപ്പുകളെ നേരിട്ടു. വിവാഹം കഴിക്കുന്നതു നാട്ടുകാര്‍ കാണ്‍കെ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാനല്ലേ, എന്തിന് അത് രഹസ്യമായി ചെയ്യണം എന്നാണ് കഴിഞ്ഞ ഓണത്തിന് ഒരു മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നയന്‍ ചോദിച്ചത്. നയനിന്‍റെ നിഷേധങ്ങള്‍ ആരൊക്കെ വിശ്വസിച്ചാലും പ്രഭുദേവയുടെ ഭാര്യ റംലത്ത് ഒട്ടും വിശ്വസിച്ചിട്ടില്ല എന്നു വ്യക്തമായി.
കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സായാഹ്ന പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ റംലത്ത് കത്തിക്കയറി. നയന്‍താരയെ നേരില്‍ കണ്ടാല്‍ തല്ലാന്‍ മാത്രം കലിയുണ്ട് റംലത്തിന്. എന്‍റെ ഭര്‍ത്താവിനെ അവള്‍ തട്ടിയെടുത്തു. എന്നോടും മക്കളോടും സ്നേഹമുള്ള മനുഷ്യനായിരുന്നു പ്രഭുദേവ. കുറച്ചു നാളുകള്‍ മുമ്പാണ് ഞങ്ങള്‍ക്കു വേണ്ടി പുതിയൊരു വീടു വാങ്ങിയത്. എന്നാല്‍ നയന്‍താര അദ്ദേഹത്തെ വഴി തെറ്റിച്ചു. അവളുടെ മായാവലയില്‍ അകപ്പെട്ടിരിക്കുകയാണ് എന്‍റെ ഭര്‍ത്താവ്. ഒരു കുടുംബം തകര്‍ത്തതിന് നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്നും റംലത്ത് ആവശ്യപ്പെട്ടു. പ്രഭുദേവ ബോളിവുഡില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച വാണ്ടഡ് കാണാന്‍ ഹൈദരാബാദില്‍ നിന്ന് നയന്‍ മുംബൈയില്‍ എത്തിയിരുന്നു. ഇരുവരും ഒന്നിച്ചാണ് തിയെറ്ററില്‍ എത്തിയത്.
റംലത്തിനു നയന്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നെ വിമര്‍ശിക്കാന്‍ റംലത്തിനെന്തു കാര്യം എന്നാണ് നയന്‍ ചോദിക്കുന്നത്. റംലത്തിനു കാര്യങ്ങള്‍ അനേ്വഷിക്കാം. ഇക്കാര്യത്തില്‍ എന്‍റെ ഭാഗം ഞാന്‍ പല തവണ വിശദീകരിച്ചതാണ്. ഇപ്പോള്‍ ഇതൊന്നും എന്നെ അലട്ടുന്നില്ല. കരിയറില്‍ മാത്രമാണ് ശ്രദ്ധ. നയന്‍ പറയുന്നു.
എന്നാല്‍ റംലത്ത് ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ഒരിക്കല്‍ ഫോണില്‍ വിളിച്ച്, എന്‍റെ കുടുംബം തകര്‍ക്കരുതെന്ന് അപേക്ഷിച്ചിട്ടും നയന്‍ ചെവിക്കൊണ്ടില്ലെന്നും റംലത്ത് പരാതിപ്പെട്ടു. ഇവിടം കൊണ്ടൊന്നും അടങ്ങാന്‍ തീരുമാനിച്ചിട്ടില്ല റംലത്ത്. ഭര്‍ത്താവിനെ കാമുകിയില്‍ നിന്നു വിടുതല്‍ ചെയ്തു തരണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയെ കാണാനിരിക്കുകയാണ് റംലത്ത്.
Close...
Maximum Character Allowed -
4000