Thursday, February 09, 2012   12:25 PM IST
Supplements
Home>> News>> Kerala News
Kerala News
തിരുവമ്പാടിയുടെ പൂരപ്പന്തല്‍ ലിംകാ ബുക്കിലേക്ക്
Sunday, September 27, 2009
|
|
|
തൃശൂര്‍

ലോകശ്രദ്ധ പിടിച്ചുപറ്റിയ അലങ്കാരപ്പന്തലുകളില്‍ ഇനി തിരുവമ്പാടിയുടെ പൂരപ്പന്തലും. ഇക്കഴിഞ്ഞ തൃശൂര്‍ പൂരത്തിനു തിരുവമ്പാടി വിഭാഗം തയാറാക്കിയ പൂരപ്പന്തല്‍ ലിംകാ ബുക്ക് ഒഫ് വേള്‍ഡ് റിക്കോഡ്സില്‍ ഇടം നേടി. പൂരത്തി ന് പൂര്‍ണമായും എല്‍ഇഡി ബള്‍ബുകള്‍കൊണ്ട് അലങ്കരിച്ച പന്തല്‍ ഒരിക്കുന്നത് ഇ താദ്യം. ആദ്യമായാണു പതിനായിരത്തിലധികം എല്‍ഇഡി ബള്‍ബുകള്‍ ഇതിനായി വിദേശത്തുനിന്നു കൊണ്ടുവന്നു. 90 അടി ഉയരത്തിലായിരുന്നു നടുവിലാല്‍ ജംക്ഷനിലെ ഈ പന്തല്‍. അതിന്‍റെ മൊത്തം ഭാരം മൂന്നര ടണ്‍.

സണ്‍ ഗ്രൂപ്പ് കമ്പനി സിഇഒയും വ്യവസായിയുമായ ടി.എ. സുന്ദര്‍ മേനോന്‍റേതാണു പന്തലിന്‍റെ ആശയം. ചൈനയില്‍നി ന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം എല്‍ഇഡി ബള്‍ബുകള്‍ എത്തിക്കുന്നതിനു മുന്‍കൈയെടുത്തതും സുന്ദര്‍ മേനോന്‍. സുന്ദര്‍ മേനോന്‍റെ ഷാര്‍ജയിലെ സണ്‍ ഗ്രൂപ്പിലെ ജിവനക്കാര്‍ പന്തലില്‍ ബള്‍ബുക ള്‍ ഘടിപ്പിക്കുന്നതിനു നേതൃത്വം കൊടുത്തു.

പത്തു ദിവസ ത്തെ രാപ്പകല്‍ അധ്വാനം. സ ഹായത്തിന് ഇലക്ട്രീഷ്യനായ തൃശൂര്‍ പൂച്ചെട്ടി സ്വദേശി ബിനോയി യും ഉണ്ടായിരുന്നു. ചെറുതുരു ത്തി സ്വദേശി മുഹമ്മദ്, മക്കളായ ഹംസ, ഉമ്മര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള അയിഷ പന്ത ല്‍ വര്‍ക്സാണു പന്തലിന്‍റെ പ ണികള്‍ നിര്‍വഹിച്ചത്. രൂപകല്‍പ്പന പൂങ്കുന്നം ഹരിശ്രീ സ്കൂളി ലെ ചിത്രകലാ അധ്യാപകന്‍ പ്രസാദിന്‍റേത്.
ഉയരംകൊണ്ട് എക്കാലത്തെ യും പൂരപ്പന്തലുകളെ കടത്തിവെട്ടുന്നതായിരുന്നു തിരുവമ്പാടിയുടെ പന്തല്‍. കവുങ്ങും മുളയും കൊണ്ടാണു പന്തലിന്‍റെ പ്രധാന ഭാഗങ്ങള്‍ തീര്‍ത്തത്. അടുത്തവര്‍ഷം ഇറങ്ങുന്ന ലിംകാ ബുക്ക് ഹ്യൂമര്‍ സ്റ്റോറി വിഭാഗത്തിലാകും പന്തലിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുക.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code