Wednesday, February 08, 2012   7:37 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
മാലിന്യസംസ്കരണം: നഗരസഭ ബോധവത്കരണത്തിന്
Sunday, September 27, 2009
|
|
|
തൃശൂര്‍

ലാലൂര്‍ മാലിന്യസംസ്കരണകേന്ദ്രത്തിലെ വികസനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ബോധവത്കരണത്തിനു കോര്‍പ്പറേഷന്‍ ഒരുങ്ങുന്നു. നഗരസഭാ പരിധിയില്‍ മൈക്ക് പ്രചാരണം നടത്തുകയാണ് ആദ്യ പരിപാടി.

ഒക്റ്റോബര്‍ രണ്ടിനു ഗാന്ധിജയന്തി ദിനത്തിലാണു പ്രചരണ പരിപാടിയുടെ ഉദ്ഘാടനം. ഒരാഴ്ചത്തെ പ്രചാരണപരിപാടിയാ ണ് ആസൂത്രണം ചെയ്തത്. നഗരസഭ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാലിന്യവിമുക്ത വിദ്യാലയം എന്ന പരിപാടി വിപുലീകരിക്കും. പ്രചാരണപരിപാടിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി നഗരത്തില്‍ ബോധവത്കരണ റാലി നടത്തും.

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. ശിക്ഷ കര്‍ശനമാക്കുന്നതിനു ഉപനിയമാവലിയുണ്ടാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഫ്ളാറ്റുകളിലെ മാലിന്യം എടുക്കരുതെന്നു കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു പുനരുപയോഗം നടത്തുന്നതിനു കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രോഗ്രീന്‍ എന്ന സംഘടന കോര്‍പ്പറേഷനെ സമീപിച്ചിട്ടുണ്ട്.

മാലിന്യവീപ്പകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതോടെ പ്ലാസ്റ്റിക് പുനരുപയോഗം നടത്താന്‍ കഴിയുമെന്ന് ഇന്നലെ നടന്ന ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തീരുമാനമായി. മാലിന്യം റോഡുകളില്‍ തള്ളുന്നതിനെതിരേ നട പടിയെടുക്കുന്നതിനു സ്ക്വാഡ് പ്രവര്‍ത്തിച്ചിരുന്നു. ഇതു കാര്യക്ഷമമല്ലെന്നു യോഗം വിലയിരുത്തി. സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും തീരുമാനം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code