ഭര്‍ത്താവിന് ഭാര്യയുടെ ഹിന്ദി ട്യൂഷന്‍
Tuesday,
September 29,
2009
തമിഴകത്ത് നായകനായാല്‍ പിന്നെ വിശേഷണങ്ങളായി ഉലകനായകന്‍, കംപ്ലീറ്റ് ആക്റ്റര്‍ ഇങ്ങനെ ഏതു തലമുറയില്‍പ്പെട്ട താരമായാലും പേരിനൊപ്പം എന്തെങ്കിലുമൊന്ന് പറഞ്ഞാലേ തൃപ്തിയാകൂ തമിഴകര്‍ക്ക്. ഗജിനി താരം സൂര്യയെ സ്ക്രീനില്‍ എന്തു പേരിട്ടു വിളിച്ചാലും ജീവിതത്തില്‍ ഒരു കംപ്ലീറ്റ് ഫാമിലി മാനാണ്. അതു കൊണ്ടു തന്നെയാണല്ലോ ബോളിവുഡില്‍ അരങ്ങേറ്റത്തിനു മുന്‍പ് സ്വല്‍പം ഹിന്ദി പഠിക്കണം എന്നു തോന്നിയപ്പോള്‍ ഭാര്യ ജ്യോതികയ്ക്കു മുന്നില്‍ ദക്ഷിണ വച്ചത്.
ഗജിനി കണ്ടപ്പോഴാണ് സൂര്യയില്‍ ഒരു നാഷണല്‍ നടനുണ്ടെന്ന് രാം ഗോപാല്‍ വര്‍മയ്ക്കു തോന്നിയത്. സൂര്യയെ ബോളിവുഡിലേക്കു വിളിച്ചു. എന്നാല്‍ ഓഫര്‍ സ്വീകരിക്കാന്‍ തുടക്കത്തില്‍ സൂര്യ മടിച്ചു. രക്തചരിത്ര എന്ന ചിത്രത്തിലൂടെ ഇതുവരെയുള്ള സൂര്യയുടെ ഇമേജുകള്‍ മാറ്റിമറിക്കുമെന്ന് വര്‍മ. വിവേക് ഒബ്രോയി കൂടി അഭിനയിക്കുന്ന രക്തചരിത്രയില്‍ സൂര്യക്ക് നെഗറ്റിവ് റോളായിരിക്കുമെന്നും കേള്‍ക്കുന്നു.
ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കുറച്ചു ഹിന്ദി പഠിക്കാന്‍ സൂര്യക്കു മോഹം. ഭാര്യ ജ്യോതികയാണെങ്കില്‍ ബോളിവുഡില്‍ നിന്നു തമിഴകത്തെത്തിയാണ് താരമായത്. സ്വന്തം ഭാഷ മറന്നിട്ടില്ല. ഭര്‍ത്താവ് ബോളിവുഡിലെത്തി ഹിന്ദി പറയാന്‍ തപ്പിത്തടഞ്ഞാല്‍ മോശം ജ്യോതികയ്ക്കു കൂടിയാണ്. മേം കര്‍ത്താവായി വന്നാല്‍ ഹും... ട്യൂഷന്‍ തുടങ്ങിക്കഴിഞ്ഞു. പുതിയ ചിത്രം സിങ്കത്തിന്‍റെ തിരുനല്‍വേലിയിലെ സെറ്റില്‍ ജ്യോതികയും മകള്‍ ദിയയും സൂര്യക്കൊപ്പമുണ്ടായിരുന്നു. ജ്യോതികയും ദിയയും പുറത്തിറങ്ങിയാല്‍ ചെന്നൈയിലെ ഫൊട്ടൊഗ്രാഫര്‍മാര്‍ക്കു വിരുന്നാണ്. കഴിഞ്ഞ ദിവസം ഒരു ടോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തത് അമ്മയും മകളും ചേര്‍ന്ന്. കൊച്ചുകൊച്ചു കുസൃതികളിലൂടെ എല്ലാവരുടെയും മനം കവര്‍ന്നു ദിയ.
Close...
Maximum Character Allowed -
4000