വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോകത്തെ ഏറ്റവും വലിയ രത്നക്കല്ല് കുഴിച്ചെടുത്ത ദക്ഷിണാഫ്രിക്കയിലെ ഖനിയില്‍ നിന്ന് 507.55 ക്യാരറ്റ് തൂക്കമുള്ള വജ്രം കിട്ടി. ഏകദേശം നൂറു ഗ്രാം. ഇന്നു വരെ ലഭിച്ചവ. ഏറ്റവും ക്വാളിറ്റിയുള്ള 20 വജ്രങ്ങളിലൊന്നാണിത്.
ദക്ഷിണാഫ്രിക്കയിലെ കള്ളിനന്‍ ഖനിയിലെ ഓരോ തരി മണ്ണും വിലപ്പെട്ടതാണ്. രണ്ടാമത്തെ പ്രാവശ്യമാണ് ഇപ്പോള്‍ ഇവിടെ നിന്നു നിധി കുഴിച്ചെടുക്കുന്നത്. ഡയമണ്ടിന്‍റെ തൂക്കത്തെ ക്യാരറ്റില്‍ അളക്കുന്നതുകൊണ്ടാണ് 507.55 ക്യാരറ്റുള്ള ഡയമണ്ട് കണ്ടെത്തിയെന്നു, വജ്രം കുഴിച്ചെടുത്ത പെട്ര ഡയമണ്ട്സ് സി.ഇ.ഒ ജൊഹാന്‍ ഡിപനര്‍ പറഞ്ഞത്. ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന റഫ് ഡയമണ്ടാണിത്. വളരെ വിരളമായ ടൈപ്പ്.
തൂക്കം കുറഞ്ഞ മറ്റു രണ്ടു ഡയമണ്ടുകളുടെ നടുവിലായാണ് 507 ക്യാരറ്റിന്‍റെ വജ്രം കണ്ടെത്തിയത്. ഭൂമിയിലെ ഏറ്റവും വിലയേറിയ രത്നക്കല്ലുകളും വജ്രവും കുഴിച്ചെടുത്തിട്ടുള്ള ഖനി ഇതോടെ ചരിത്രത്താളുകളില്‍ കുറിച്ചിടപ്പെടുകയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ കിരീടത്തില്‍ തിളങ്ങുന്ന 3,106 ക്യാരറ്റ് തൂക്കമുള്ള ഡയമണ്ടില്‍ ചിലത് 1905ല്‍ കള്ളിനന്‍ ഖനിയില്‍ നിന്നു കണ്ടെത്തിയതാണ്.
Close...
Maximum Character Allowed -
4000