Sunday, August 01, 2010   5:25 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
അപൂര്‍വശേഖരവുമായി ഡയമണ്ട് ജ്വല്ലറി ഷോ
Wednesday, October 07, 2009
|
|
|
കോഴിക്കോട്

അപൂര്‍വ ഡയമണ്ട് ശേഖരങ്ങളുടെ പ്രദര്‍ശനം തുടങ്ങി. വജ്ര നിര്‍മാതാക്കളായ മഹീന്ദ്ര ബ്രദേഴ്സുമായി ചേര്‍ന്നു മലബാര്‍ ഗോള്‍ഡിന്‍റെ കോഴിക്കോട് ഷോറൂമിലാണു പ്രദര്‍ശനം . മഹീന്ദ്രയും മലബാര്‍ ഗോള്‍ഡും ചേര്‍ന്നൊരുക്കിയ പുതിയ ബ്രാന്‍ഡ് മൈന്‍ ഡയമണ്ടിന്‍റെ വില്‍പ്പനയുമുണ്ട്. രണ്ടു കോടി രൂപ വിലയുള്ള വജ്രാഭരണമാണു പ്രദര്‍ശനത്തിന്‍റെ മുഖ്യ ആകര്‍ഷകം. 197 കാരറ്റ് ഡയമണ്ടാണിത്. 2000 ത്തിലെ ഡീബേര്‍സ് ഡയമണ്ട് ഇന്‍റര്‍നാഷണല്‍ അവാര്‍ഡും ഇതിനു ലഭിച്ചു. ഒരു കോടി മുപ്പതുലക്ഷം രൂപ വില മതിക്കുന്ന ഡയമണ്ടും പ്രദര്‍ശനത്തിലുണ്ട്. ഇത്തരത്തിലുള്ള ആറോളം ഡയമണ്ടുകളാണുള്ളത്. മൂവായിരം മുതല്‍ രണ്ടു കോടി രൂപവരെ വിലയുള്ള വജ്രാഭരണങ്ങളും ഒരു കാരറ്റ് മുതല്‍ 200 കാരറ്റ് വരെയുള്ള നെക്ലസുകളും പ്രദര്‍ശനത്തിലെ വൈവിധ്യം.

പരമ്പരാഗതവും ഭാരം കുറഞ്ഞതുമായ വജ്രാഭരണങ്ങള്‍ പ്രദര്‍ശനത്തിനു മാറ്റേകുന്നു. വജ്രാഭരണങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ ജമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. നൂറു ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ധാരാളം പേര്‍ പ്രദര്‍ശനം കാണാനും ഡയമണ്ട് വാങ്ങാനുമായി എത്തുന്നു. ഡയമണ്ട് കലക്ഷനില്‍ അപൂര്‍വമായ സോളിറ്റേര്‍സിന്‍റെ വിവിധ മോഡലുകളും പ്രദര്‍ശനത്തില്‍ ഒരുക്കി. ഒരു കാരറ്റു മുതല്‍ 5. 75കാരറ്റ് വരെയുള്ള സോളിറ്റേര്‍സ് വജ്രാഭരണങ്ങളാണുള്ളത്. മോഹവിലയുള്ള വ്യത്യസ്ത കളറുകളിലെ നാച്വറല്‍ ഫാന്‍സി ആഭരണങ്ങളും ആരെയും ആകര്‍ഷി ക്കും.

ഉപയോക്താവിന്‍റെ അഭിരുചിക്കനുസരിച്ചു ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ ലഭിക്കണമെങ്കില്‍ ഡിസൈനറുടെ സേവനവും ഇവിടെ ലഭിക്കും. 18 വരെ രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെയാണ പ്രദര്‍ശനം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code