Sunday, August 01, 2010   5:43 AM IST
Supplements
Home>> News>> Business
Business
കരകൗശല കയറ്റുമതിയില്‍ വര്‍ധന
Friday, October 09, 2009
|
|
|
ന്യൂഡല്‍ഹി

രാജ്യത്തെ കരകൗശല വസ്തുക്കളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധന. 177% വര്‍ധനയാണ് ഈ രംഗത്തു സെപ്റ്റംബറില്‍. യുഎസിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കുമുള്ള കയറ്റുമതിയില്‍ 71 ശതമാനം വര്‍ധനയുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സെപ്റ്റംബറില്‍ 46.87 ദശലക്ഷം യുഎസ് ഡോളറായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 16.88 ദ ശലക്ഷം യുഎസ് ഡോളര്‍ മാത്രം.

ഹാന്‍ഡിക്രാഫ്റ്റ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കണക്കനുസരിച്ച് ഓഗസ്റ്റില്‍ കയറ്റുമതി 21 ശതമാനം കുറഞ്ഞിരുന്നു. കയറ്റുമതി കൂടിയതു പരമ്പരാഗതവിപണികള്‍ ശക്തിപ്പെടുന്നുവെന്ന സൂചനയാണു ലഭിക്കുന്നത്. രാജ്യാന്തര വിപണികളിലെ ക്രിസ്മസ്, പുതുവര്‍ഷ ഓഡറുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ടെന്നു ഇപിസിഎച്ച് ചെയര്‍മാന്‍ രാജ്കുമാര്‍ മല്‍ഹോത്ര പറഞ്ഞു.

രാജ്യാന്തര വിപണിയില്‍ കൂടുതല്‍ സാന്നിധ്യമുറപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ കരകൗശല ഉത്പന്ന മേള നാളെ നോയിഡയില്‍ നടക്കും. 3,500 ല ധികം രാജ്യാന്തര ഉപയോക്താക്കള്‍ ഈ മേളയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 ലക്ഷത്തോളം പേരാണു കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യ മാസ ങ്ങളില്‍ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും ഒന്നു രണ്ടു മാസമായി ഈ പ്രവണത മാറിവരുന്നു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു വലിയ വരുമാനം നേടിത്തരുന്ന മേഖലയാണു കരകൗശല കയറ്റുമതി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code