Wednesday, February 08, 2012   7:13 PM IST
Supplements
Home>> Regional>> Kochi
Kochi
മരട് മുനിസിപ്പാലിറ്റിയാക്കല്‍: തെളിവെടുപ്പു തുടങ്ങി
Saturday, October 10, 2009
|
|
|
മരട്

സ്വന്തം ലേഖകന്‍

മരട് പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ഥനയെത്തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനെ ത്തി. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫിസിലെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പ്രസിഡന്‍റ് കെ.എ. ദേവസി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെക്കു റിച്ചു വിവരിച്ചു.

സംസ്ഥാനത്ത് ആദ്യമായി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് ആക്കുവാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിച്ചതു മരട് പഞ്ചായത്ത് ആണ്. ഇതു മൂലം 70 ശതമാനത്തോളം മാലിന്യവിമുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. പുതുതായി പണിയുന്ന കെട്ടിടങ്ങള്‍ക്കു ബ യോഗ്യാസ് പ്ലാന്‍റും മഴവെള്ള സംഭരണിയും നിര്‍ബന്ധമാക്കി. കുടുംബശ്രീ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. വനിതകള്‍ സര്‍വീ സ് നടത്തുന്ന ഏക ബസ് പഞ്ചായത്തിലാണ്. 18 സ്ത്രീകള്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു.

മരട് പഞ്ചായത്തിന് ആറു കോടിയുടെ തനതു ഫണ്ട് ഉണ്ട്. ഫൈവ് സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളും പ്രമുഖ കാര്‍ കമ്പനികളുടെ ഷോറൂമുകളും ഇവിടെയാണ്. റോഡുകളും കാനകളും ശുചിയായി സൂക്ഷിക്കുന്ന മരട് പഞ്ചായത്ത് കോര്‍പ്പറേഷന്‍റെ ഭാഗമായാല്‍ കൊച്ചിയിലെ മാലിന്യക്കൂമ്പാരം മരടിലുമുണ്ടാകുമെന്നാ ണ് ഇവിടുത്തുകാരുടെ ഭയം. ഇതേത്തുടര്‍ന്നു സര്‍വകക്ഷി നേതൃത്വത്തില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. പ ഞ്ചായത്തിലെ മുഴുവന്‍ മെംബര്‍മാരും മുനിസിപ്പാലിറ്റിയാക്കാനുള്ള തീരുമാനത്തിനു പ്രമേയം പാസാക്കിയിരുന്നു. തുടര്‍ന്നാണു പെര്‍ഫോമന്‍സ് ഓഡിറ്റ് എറണാകുളം യൂനിറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയത്.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code