പോര്‍ച്ചുഗീസ് സ്റ്റുഡന്‍റ്സ്
Saturday,
October 10,
2009
പെര്‍ഫെക്ഷനിസ്റ്റ് സംവിധായകന്‍ എന്നു വിളിക്കാം സഞ്ജയ് ലീലാബന്‍സാലിയെ. താരങ്ങളില്‍ അമീര്‍ ഖാന് ഒപ്പം എത്തില്ലെങ്കിലും ഹൃത്വി ക് റോഷനും ഐശ്വര്യ റായ് ബച്ചനും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല.
സഞ്ജയ്, ഹൃത്വിക്, ഐശ്വര്യ ഒന്നിക്കുന്ന ചിത്രം പെര്‍ഫെക്റ്റ് ആയില്ലെങ്കിലേ അതിശയിക്കാനുള്ളു. ഗുസാരിഷ് എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. ചിത്രത്തിനു വേണ്ടി പോര്‍ച്ചുഗീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണു നായകനും നായികയും. ചിത്രം ഏറ്റ വും മികച്ചതെന്നു കേള്‍പ്പിക്കാനു ള്ള കഷ്ടപ്പാടിലാണു സംവിധായകന്‍. ചിത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കേണ്ടതുണ്ട്. അതിനു വേണ്ടി മാത്രം ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരാന്‍ തീരെ താല്‍പ്പര്യമില്ലാത്ത ഇരുവരും പോര്‍ച്ചുഗീസ് ഭാഷാ വിദഗ്ധനെ സമീപിച്ചുകഴിഞ്ഞു.
കൃത്യമായ ഉച്ചാരണവും അര്‍ഥവും പഠിക്കുകയാണിപ്പോള്‍. പോര്‍ച്ചുഗീസ് സംസാരിക്കുന്ന കാലത്തെ കഥയാണു ഗുസാരിഷിലൂടെ പറയുന്നത്.
ഇവരുടെ സ്റ്റൈലും സംസ്കാരവും പഠിച്ച്, ഡിസൈനര്‍ സ ബ്യസാചി മുഖര്‍ജി വസ്ത്രങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഗോവയുടെ ചിത്രം വരച്ചു കാട്ടിയ ഖാമോഷിയിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച ബന്‍സാലി ഗുസാരിഷിലൂടെ പോര്‍ച്ചുഗീസ് സംസ്കാരം വരച്ചു കാട്ടാനു ള്ള ശ്രമത്തിലാണ്. കൂട്ടിനു ഹൃത്വിക്കും ഐശ്വര്യയും.
Close...
Maximum Character Allowed -
4000