Tuesday, February 07, 2012   2:30 PM IST
Supplements
Home>> Cinema>> Latest News
Headlines
കസാക്കിന് ഷാരുഖാര്? ഐശ്വര്യയാര്?
Monday, October 12, 2009
|
|
|
കസാക്കിസ്ഥാനില്‍ ഷാരുഖാണ് ഐശ്വര്യയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. ബോളിവുഡ് സിനിമകളുടെ വലിയ മാര്‍ക്കറ്റുകളിലൊന്നായ കസാക്കിസ്ഥാനില്‍ ഇപ്പോഴും താരങ്ങള്‍ രാജ് കപൂറും മിഥുന്‍ ചക്രവര്‍ത്തിയും ജിതേന്ദ്രയുമൊക്കെ.

ബോളിവുഡ് ക്ലാസിക്കുകള്‍ക്കും കുടുംബചിത്രങ്ങള്‍ക്കും ഇപ്പോഴും നല്ല ഡിമാന്‍റാണ് ഈ മധ്യേഷ്യന്‍ രാജ്യത്ത്. എല്ലാ ഷോപ്പുകളിലും ഇത്തരം ചിത്രങ്ങളുടെ ഡിവിഡികള്‍ക്കും വിസിഡികള്‍ക്കുമായി പ്രത്യേക വിഭാഗങ്ങളുണ്ട്. ബോളിവു ഡ് സിനിമകള്‍ റഷ്യന്‍ ഭാഷയിലേക്കും ലോക്കല്‍ ഭാഷയിലേക്കും ഡബ്ബ് ചെയ്താണെത്തുക.

ടെലിവിഷന്‍ ഓണ്‍ ചെയ്യുന്നതു തന്നെ ഇന്ത്യന്‍ എന്ന ഇരുപത്തിനാലു മണിക്കൂര്‍ ചാനല്‍ കാണാനാണ്. ഈ ചാനലില്‍ മുഴുവന്‍ സമയവും ബോളിവുഡ് സിനിമകള്‍ കാണിച്ചുകൊണ്ടേയിരിക്കും. പാട്ടുകള്‍. താരങ്ങളുമായുള്ള അഭിമുഖങ്ങള്‍ എന്നിവയുമുണ്ട്. ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും വലിയ ഷോമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ് കപൂര്‍ തന്നെയാണിപ്പോഴും കസാക്കിന്‍റെ സൂപ്പര്‍ താരം. രാജ്കപൂറിന്‍റെ സിനിമകള്‍ ഇഷ്ടമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്‍റെ ജീവചരിത്രം പോലും കാണാതെയറിയാം അവര്‍ക്ക്. അല്‍മാതിയില്‍ മ്യൂസിക് ഷോപ്പു നടത്തുന്ന ബാതിര്‍ എന്ന ചെറുപ്പക്കാരന്‍ ഋഷി കപൂറിനെ ഇഷ്ടപ്പെടുന്നത് അദ്ദേഹം രാജ്കപൂറിന്‍റെ മകനായതു കൊണ്ടുകൂടെയാണ്. ഋഷിയും ഡിംപിള്‍ കപാഡിയയും അഭിനയിച്ച, രാജ് കപൂര്‍ സംവിധാനം ചെയ്ത ബോബി പല തവണ കണ്ടിട്ടുണ്ട്, ബാതിര്‍.

അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് പൂക്കട നടത്തു ന്ന ഗില്‍മിറക്കിഷ്ടം മിഥുന്‍ ചക്രവര്‍ത്തിയെയാണ്. ഡിസ് കോ ഡാന്‍സര്‍ എത്രതവണ കണ്ടിട്ടുണ്ടെന്നറിയില്ല, ഗുല്‍മിറിന്. ഏറ്റവും ഇഷ്ടപ്പെട്ട പാട്ടേതാണെന്നു ചോദിച്ചാല്‍ അവള്‍ക്കു സംശയമില്ല, ഡിസ്കോ ഡാന്‍സറിലെ ജിമ്മി ...ജിമ്മി...

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code