വിവാഹം കഴിഞ്ഞു വീട്ടിലിരിക്കുന്നതിനിടെ ലഭിക്കുന്ന നല്ല വേഷങ്ങളില്‍ അഭിനയിക്കാനായിരുന്നു ഐശ്വര്യ റായ് ബച്ചന്‍റെ തീരുമാനം. എന്നു കരുതി ടെലിവിഷന്‍ ഷോകളും പാര്‍ട്ടികളും മറ്റു സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാന്‍ തീരെ താത്പര്യമില്ല. അതു കരുതിയാണ് പുതിയ റിയാലിറ്റി ഷോ ഡാന്‍സ് പ്രിമിയര്‍ ലീഗിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഐശ്വര്യയെ സമീപിച്ചത്. എന്നാല്‍ കാശിന്‍റെ കാര്യം പറഞ്ഞ് ഐശ്വര്യ അതു വേണ്ടെന്നു വച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്. കാശ് ഐശ്വര്യക്ക് ഒരു പ്രശ്നമല്ലെന്നും സിനിമയുടെ തിരക്കുകള്‍ കൊണ്ടാണ് റിയാലിറ്റി ഷോ വേണ്ടെന്നു പറഞ്ഞതെന്നാണ് ഐശ്വര്യയുടെ വക്താവിന്‍റെ വെളിപ്പെടുത്തല്‍.
പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പ്രശ്നമുണ്ടാക്കിയ ഐശ്വര്യയെ മാറ്റി മാധുരി ദീക്ഷിതിനെ ഷോയിലേക്കു ജഡ്ജായി വിളിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രൊഫഷന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകാത്ത ഐശ്വര്യ സിനിമയുടെ തിരക്കുകള്‍ക്കിടെ ഷോയിലെത്താന്‍ കഴിയാത്തതുകൊണ്ടു മാത്രമാണ് അവസരം വേണ്ടെന്നു വച്ചത്. ഡാന്‍സ് ഗുരു ഷ്യാമക് ദാവറും റാണി മുഖര്‍ജിയും ചേര്‍ന്നാണ് റിയാലിറ്റി ഷോ വിജയികളെ തെരഞ്ഞെടുക്കുക. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗുസാരിഷിന്‍റെ തിരക്കിലാണ് ആഷ്. ഷോയുടെ നിര്‍മാതാക്കള്‍ നേരിട്ടു വന്നാണ് ഐശ്വര്യയെ പരിപാടിയിലേക്കു ക്ഷണിച്ചത്. ഷ്യാമക് ദാവറും ആദ്യം പറഞ്ഞത് ഐശ്വര്യയുടെ പേര് തന്നെ. എന്നാല്‍ സിനിമയും ടെലിവിഷനും കൂട്ടിക്കുഴയ്ക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞാണ് ഐശ്വര്യ പിന്മാറിയതെന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്.
Close...
Maximum Character Allowed -
4000