ഗ്രാന്‍ഡ് കേരള: രജിസ്ട്രേഷന്‍ നവംബര്‍ 15 വരെ
തിരുവനന്തപുരം
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് അവസാനിക്കുമെന്നു രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വ്യവസായ വ കുപ്പ് ഡയറക്റ്റര്‍ ടി.ഒ. സൂരജ്.
ഷോപ്പിങ് ഫെസ്റ്റിവല്‍ രജിസ്ട്രേഷനില്‍ സംസ്ഥാനത്താകമാ നം വന്‍ മുന്നേറ്റമാണുണ്ടായിട്ടുള്ളത്. അംഗത്വ പ്രവര്‍ത്തനം 30 ദിവസം പിന്നിടുമ്പോള്‍ തന്നെ 2336 വ്യാപാര സ്ഥാപനങ്ങള്‍ ഫെസ്റ്റിവലില്‍ അംഗങ്ങളായിക്കഴിഞ്ഞു. വന്‍കിട, ചെറുകിട വ്യാപാരികള്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ അന്തസ ത്തയും ആവശ്യകതയും മന സിലാക്കിയാണു മുന്നോട്ടുവരുന്നത്. 14 ജില്ലകളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേനയാണു ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ പ്രവര്‍ത്തനം. മുപ്പതു ദിവസത്തിനകം കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ അംഗത്വ പ്രവര്‍ത്തനത്തി ല്‍ കൈവരിക്കേണ്ട ലക്ഷ്യം പിന്നിട്ടു കഴിഞ്ഞു. വയനാട് ജില്ല 106.9 ശതമാനവും കാസര്‍ഗോ ഡ് ജില്ല 106.6 ശതമാനവും ലക്ഷ്യപ്രാപ്തി കൈവരിച്ചു.
സംസ്ഥാനത്താകമാനം ചേര്‍ത്ത 2336 വ്യാപാര സ്ഥാപന ങ്ങളില്‍ 243 ഗോള്‍ഡ് പാര്‍ട്ണര്‍മാരും 1996 സില്‍വര്‍ പാര്‍ട്ണര്‍മാരുമാണുള്ളത്. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷനില്‍ കൈവരിക്കേണ്ട ലക്ഷ്യത്തിന്‍റെ 46.72 ശതമാനമാണിത്. മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ലക്ഷ്യമിടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ 50%ത്തെയും അംഗങ്ങളാക്കിക്കഴിഞ്ഞു.
Close...
Maximum Character Allowed -
4000