അനാസ്ഥ : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമീപ പഞ്ചായത്തുകളിലേക്ക്
കാട്ടാക്കട
അധികൃതരുടെ അനാസ്ഥ മൂ ലം കാട്ടാക്കട പഞ്ചായത്തിനു സ ര്‍ക്കാര്‍ ഓഫിസുകള്‍ നഷ്ടമാകും. വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളിലും താത്കാലിക കെട്ടിടങ്ങളി ലും പ്രവര്‍ത്തിക്കുന്ന ഓഫിസുകളാണു നഷ്ടമാകുക.
പഞ്ചായത്തില്‍ നിലവിലുള്ള വാട്ടര്‍ അഥോറിറ്റി ഓഫിസ് സമീ പ പഞ്ചായത്തായ കള്ളിക്കാട്ടേക്കു മാറ്റും. എക്സൈസ് ഓഫിസ് അടുത്ത പഞ്ചായത്തായ മാറനല്ലൂരിലേക്കും സബ് രജിസ്ട്രാര്‍ ഓഫിസ് പൂവച്ചല്‍ പഞ്ചായത്തിലേക്കും മാറും. ഓഫിസുകള്‍ക്കു സ്ഥലമോ കെട്ടിടമോ അനുവദിച്ചു നല്‍കാന്‍ കാട്ടാക്കട പ ഞ്ചായത്തു ഭരണസമിതി നടപടി സ്വീകരിക്കാത്തതാണു കാരണം.
ഫയര്‍സ്റ്റേഷന്‍ മാറനല്ലൂരിലേ ക്കു മാറ്റാന്‍ അടിയന്തര പഞ്ചായത്ത് ഭരണസമിതികൂടി സ്ഥലം അനുവദിച്ചു.
ഫയര്‍ സ്റ്റേഷന്‍ മാറിപ്പോകാന്‍ സാധ്യത തെളിഞ്ഞതോടെ ഭര ണ, പ്രതിപക്ഷ അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നി ന്നും ഒരുപോലെ പ്രതിഷേധമിരമ്പി. ഇതേത്തുടര്‍ന്നാണു ഫയര്‍ സ്റ്റേഷനു സ്ഥലം അനുവദിച്ചത്. ഇതു സംബന്ധിച്ചുള്ള രേഖകള്‍ റവന്യൂ വകുപ്പിനു കൈമാറിയെങ്കിലും നടപടികള്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്.
പഞ്ചായത്തിന്‍റെ തണുപ്പന്‍ നയം നിലവിലുള്ള ഓഫിസുകള്‍ പഞ്ചായത്തിനു നഷ്ടപ്പെടാനിടയാക്കുമെന്നാണ് ആക്ഷേപം. കോടതി കെട്ടിടത്തിനും സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും കെട്ടിടം നിര്‍മാണം ആരംഭിച്ചിട്ടില്ല.
Close...
Maximum Character Allowed -
4000