Tuesday, February 07, 2012   2:26 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
രക്ഷാകവചമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍
Monday, October 19, 2009
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

തൊട്ടയലത്തെ ഏഴു നില ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിന്‍റെ ഏറ്റവും മുകളില്‍ തീപിടിത്തമുണ്ടായാല്‍ നോക്കിനില്‍ക്കാന്‍ മാത്രമേ തലസ്ഥാനത്തെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു കഴിയൂ. കാരണം അവരുടെ കൈയിലുള്ള ലാഡര്‍ ഉപയോഗിച്ച് ആകെ കയറാന്‍ കഴിയുന്നതു 44 അടി മാത്രം. അതായത് കഷ്ടിച്ചു മൂന്നുനില. ഇതു നമ്മുടെ അഗ്നിശമന സേനയുടെ ഗതികേടിന്‍റെ ഒരു തെളിവു മാത്രം. ദുരന്തങ്ങള്‍ ഉണ്ടായാല്‍ കാഴ്ചക്കാരായി നിന്നു നെടുവീര്‍പ്പെടാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. സ്കൈ ലിഫ്റ്റ് വേണമെന്ന സേനയുടെ ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കം. കേരളത്തിലെ അഗ്നിശമന സേനയു ടെ ആസ്ഥാനമാണിത്. തലസ്ഥാ ന നഗരത്തില്‍, സെക്രട്ടേറിയറ്റില്‍ നിന്ന് ഏറെ ദൂരെയല്ലാതെ, ചെങ്കല്‍ച്ചൂളയില്‍. ഹയര്‍ സെക്കന്‍ഡറി ഡയറക്റ്ററേറ്റ്, പ്രവേശന പരീക്ഷാ കമ്മിഷണറുടെ ആസ്ഥാനം, സിഡ്കോ,കെഎസ്എഫ്ഇ തുടങ്ങി പ്രധാന സ്ഥാപ നങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് അടുത്തുള്ള ഹൗസിങ് ബോര്‍ഡ് ആസ്ഥാനം.

ജില്ലയില്‍ ആകെയുള്ളതു 10 സ്റ്റേഷനുകള്‍ . ചെങ്കല്‍ച്ചൂള കൂടാതെ ചാക്ക, നെടുമങ്ങാട്, വിഴിഞ്ഞം, കാട്ടാക്കട, പാറശാല, നെയ്യാറ്റിന്‍കര, പൂവാര്‍, ആറ്റിങ്ങല്‍, വര്‍ക്കല. മഴക്കാലമാണു ഫയര്‍ഫോഴ്സിന്‍റെ സേവനം കൂടുതല്‍ ആവശ്യമായ സമയം. മരമൊടിഞ്ഞു വീണു റോഡുകളില്‍ യാത്ര തടസപ്പെടുന്നതു നിത്യസംഭവം. ചെയ്ന്‍സാ എന്ന ഉപകരണം ഉപയോഗിച്ചാണു മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. ജില്ലയിലെ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ ചെയ്ന്‍സാ ഉള്ളതു ചെങ്കല്‍ച്ചൂളയില്‍ മാത്രം. അതും ഒരെണ്ണം.

കഴിഞ്ഞ മഴക്കാലത്ത് ഒരുദിവസം 20 മരങ്ങള്‍വരെ മുറിച്ചുമാറ്റേണ്ടി വന്നു ഇവര്‍ക്ക്. അതും ആര്യനാടു മുതല്‍ ആറ്റിങ്ങല്‍ വരെ. ഒരുദിവസം മുഴുവന്‍ ഇതിനു മാത്രം, ഉറക്കം പോലുമില്ലാതെ. നെടുമങ്ങാടും ആറ്റിങ്ങലുമൊക്കെ സ്റ്റേഷനുകളുണ്ടെങ്കിലും ആവശ്യത്തിനു വാഹനങ്ങളോ ജീവനക്കാരോ ഇല്ല.

ജീവനക്കാരുടെ അഭാവം മറ്റൊരു പ്രധാന പ്രശ്നം. ചെങ്കല്‍ച്ചൂളയില്‍ മാത്രം 14 ഒഴിവുകള്‍. അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഉയര്‍ത്തി മാറ്റാനുള്ള റിക്കവറി വാന്‍ ജില്ലയില്‍ ഒരെണ്ണം. എമര്‍ജന്‍സി റെ സ്ക്യൂ വെഹിക്കിളും ഒന്നുമാത്രം. അതാകട്ടെ 20 വര്‍ഷം പഴക്കമുള്ളതും.

ജില്ലയിലെ മറ്റു സ്റ്റേഷനുകളുടെ അവസ്ഥ ഇതിലും പരിതാപകരം. 21 വര്‍ഷം മുന്‍പു വാടകക്കെട്ടിടത്തില്‍ ആരംഭിച്ച ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഇപ്പോഴും താത്കാലിക കെട്ടിടത്തില്‍ത്തന്നെ. പ ഴയ രണ്ടു വാഹനങ്ങള്‍ മാത്രമാണിവിടെയുള്ളത്. അപകടത്തില്‍പ്പെടുന്ന വാ ഹനങ്ങള്‍ മാറ്റാനുള്ള റിക്കവറി വെഹിക്കിള്‍, എമര്‍ജന്‍സി ടെന്‍ഡ്രര്‍ തുട ങ്ങിയ വാഹനങ്ങള്‍ ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇവ ഇനിയും ലഭിച്ചിട്ടില്ല.

കാട്ടാക്കട ഫയര്‍ സ്റ്റേഷന്‍റെ അവ സ്ഥയും ഇതുതന്നെ. ആകെയുള്ളതു രണ്ടു ഫയര്‍ എന്‍ജിനുകളും നീളമുള്ള ഒരു കയറും മാത്രം. വെള്ളത്തില്‍ വീണ ആളെ രക്ഷിക്കാന്‍ വെള്ളം നിറച്ച ടാങ്കര്‍ ലോറിയില്‍ വേണം ഉദ്യോഗസ്ഥര്‍ എത്താന്‍. അപകടമറിഞ്ഞു വമ്പന്‍ ടാങ്കര്‍ ലോറിയുമായി സ്ഥലത്തെത്തുമ്പോഴേയ്ക്കും ഒന്നുകില്‍ ആള്‍ മരിച്ചിരിക്കും. അല്ലെങ്കില്‍ നാട്ടുകാര്‍ രക്ഷപെടുത്തും.

വെള്ളത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ക്യൂബ സെറ്റ്, റബര്‍ ബോള്‍ട്ട്, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയവയ്ക്കു വേണ്ടിയും സ്റ്റേഷന്‍ ഓഫിസര്‍ റിക്വസ്റ്റ് അയച്ചിരുന്നു. ഇതിനും മറുപടി ലഭിച്ചിട്ടില്ല. നിലവിലുള്ള ഫയര്‍ എന്‍ജിനുകളും പ്രദേശത്തെ ഉപയോഗത്തിനു പറ്റിയതല്ല. മൂന്നു നിലകള്‍ക്കപ്പുറം ഉയരത്തിലേക്കു വെള്ളം ചീറ്റാന്‍ ഇവയ്ക്കു സാധിക്കില്ല. നെയ്യാര്‍ഡാം ഡിറ്റിപിസി റസ്റ്റ് ഹൗസിനു പിന്‍വശത്തെ കുന്നില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ അവിടേയ്ക്കു വെള്ളം എത്തിക്കാന്‍ കഴിയാതെ ഫയര്‍മാന്‍മാര്‍ വലഞ്ഞ സംഭവം ഇതിന് ഉദാഹരണം മാത്രം.

ഫണ്ടിന്‍റെ അപര്യാപ്തത

ഓരോ വര്‍ഷവും സംസ്ഥാന ഗവണ്‍മെന്‍റ് സേനയ്ക്കുവേണ്ടി നീക്കിവയ്ക്കുന്ന ഫണ്ട് വളരെ പരിമിതം. ഇതുപയോഗിച്ചു പ്രതീക്ഷിക്കുന്ന രീതിയില്‍ സേനയ്ക്കു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവസാനമായി കേന്ദ്രഫണ്ട് ലഭിച്ചതു പത്തു വര്‍ഷ മുന്‍പ്.

അപര്യാപ്തതകള്‍ കൊണ്ടു വീര്‍പ്പുമുട്ടുന്ന സേനയ്ക്ക് ആളശ്വാസമായി ഡിസാസ്റ്റര്‍ മാനെജ്മെന്‍റില്‍ നിന്നും 10 കോടിരൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് അനുവദിച്ചത്. ഇതുപോ ലുള്ള ഫണ്ട് ഉപയോഗിച്ചു സേനയുടെ ആധുനികവത്കരണം സാധ്യമാകുമെന്ന ആശ്വാസത്തിലാണു സേനാംഗങ്ങള്‍.



ഡ്യൂട്ടിയോടു ഡ്യൂട്ടി

പൊലീസുകാര്‍ക്കു കുറച്ചുപേര്‍ക്കെങ്കിലും എട്ടുമണിക്കൂര്‍ ഡ്യൂട്ടി നിശ്ചയിച്ചു നല്‍കിയ സര്‍ക്കാര്‍ ഫയര്‍ഫോഴ്സിനെ ഇതില്‍ നിന്നു ഒഴിവാക്കി. 24 മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായമാണു നിലവിലുള്ളത്. അപകടകരമായ ജോലി ചെയ്യുന്ന ഈ ജീവനക്കാര്‍ക്ക് എല്‍ഡി ക്ലര്‍ക്കിന്‍റെ ശമ്പളമാണ്.

കഴിഞ്ഞ ശമ്പള കമ്മിഷന്‍ പൊലീസ് സേനയ്ക്കു 1000 രൂപയോളം അടിസ്ഥാന ശമ്പളവര്‍ധന നല്‍കി. എന്നാല്‍ ഫയര്‍ ഫോഴ്സിനെ പരിഗണിച്ചില്ല.

സ്വയരക്ഷാ ഉപകരണങ്ങളായ ബിഎ സെറ്റ്, ഗ്ലൗസ്, ഫയര്‍ എന്‍ട്രി സ്യൂട്ട്, ഗംബ്യൂട്ട്, മാസ്കുകള്‍ എന്നയും ഇല്ല. ഇതുവഴി മാരക രോഗങ്ങള്‍, അപകടങ്ങള്‍, ജീവഹാനി എന്നിവവരെ സംഭവിക്കുന്നു.



പരിശീലനത്തിലെ അപാകതകള്‍

സേനയ്ക്കു വിയ്യൂരില്‍ സ്വന്തമായി ഒരു ട്രെയ്നിങ് കോളെജുണ്ട്. ട്രെയ്നിങ് സമയത്ത് ആധുനിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുള്ള പ്രവര്‍ത്തനം പരിശീലിപ്പിക്കുന്നില്ല.

ഇപ്പോള്‍ ഇവിടെ നടക്കുന്ന ട്രെയ്നിങുകള്‍ ഫയര്‍മാന്‍, ഫയര്‍മാന്‍ ഡ്രൈവര്‍, ഡ്രൈവര്‍ മെക്കാനിക്, ലീഡിങ് ഫയര്‍മാന്‍, അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ എന്നി കോഴ്സുകളാണ്. ഈ കോഴ്സുകളുടെ സിലബസുകള്‍ വളരെ പഴക്കമുള്ളവയാണ്. അതോടൊപ്പം സേനാംഗങ്ങളെ ശരിയായ രീതിയിലുള്ള നീന്തല്‍, മുങ്ങല്‍, മരത്തില്‍ കയറിയുള്ള രക്ഷാപ്രവര്‍ത്തനം, കിണറുകളിലുള്ള രക്ഷാപ്രവര്‍ത്തനം എന്നിവ പഠിപ്പിക്കുന്നില്ല.



നിലവിലുള്ള സൗകര്യങ്ങള്‍

1. മൊബൈല്‍ ടാങ്ക് യൂനിറ്റ് - അഗ്നിശമന പ്രവര്‍ത്തനത്തിനു രക്ഷാപ്രവര്‍ത്തന ത്തിനും ഉപയോഗിക്കുന്നു. ഇതില്‍ ഒരു വാട്ടര്‍ടാങ്കും പമ്പും ഉണ്ടാകും.

2. വാട്ടര്‍ ലോറി- ഇതു ലോറിയില്‍ വലിയ വാട്ടര്‍ടാങ്ക് പിടിപ്പിച്ചിട്ടുള്ളതാണ്. വെള്ളം പമ്പുചെയ്യുന്നതിനു പോര്‍ട്ടബിള്‍ പമ്പുണ്ടാകും. അഗ്നിശമന പ്രവര്‍ത്തനത്തിനു കൂടുതല്‍ വെള്ളം വേണ്ടിവരുമ്പോള്‍ ഈ വാഹനം ഉപയോഗിക്കുന്നു.

3. ക്രാഷ് ടെന്‍ഡര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ വാട്ടര്‍ ടെന്‍ഡര്‍ - ആദ്യത്തെ വാഹനം എണ്ണയ്ക്കുണ്ടാകുന്ന തീ അണയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കു ന്നു. എംടിയുവിനെക്കാളും വെള്ളം കൂടുതല്‍ വഹിക്കാന്‍ കഴിവുള്ള വാഹന മാ ണ് ഇന്‍ഡസ്ട്രിയല്‍ വാട്ടര്‍ ടെന്‍ഡര്‍.

4. എമര്‍ജന്‍സി ടെന്‍ഡര്‍ - ജില്ലാ ആസ്ഥാന നിലയങ്ങളിലെ അപകട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപയോഗിക്കുന്നു. ഇതില്‍ ശ്വസനോപകരണങ്ങള്‍, ഗ്യാസ് കട്ടര്‍, ജനറേറ്റര്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള മറ്റു പരിമിതമായ ഉപകരണങ്ങളുണ്ടാകും. പല നിലയങ്ങളിലേയും ഇടിയും ഉപകരണങ്ങളും കാലപ്പഴക്കത്താല്‍ അര്‍ഹിക്കുന്ന ഉപയോഗം ലഭിക്കുന്നില്ല.

5. എമര്‍ജന്‍സി റെസ്ക്യൂ ടെന്‍ഡര്‍- എമര്‍ജന്‍സി ടെന്‍ഡറിന്‍റെ രണ്ടാം തലമുറക്കാരാണ്. ഇതില്‍ ഹൈഡ്രോളിക് ഉപകരണങ്ങള്‍, രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കാവുന്ന അത്യാവശ്യ ഉപകരണങ്ങള്‍ ഉണ്ടാകും. ഇവ മൂന്നു ഡിവിഷനുകളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു.

6. റിക്കവറി വെഹിക്കിള്‍- വാഹനങ്ങള്‍ വലിച്ചുമാറ്റുന്നതിനും ചെറിയ വാഹന ങ്ങള്‍ ഉയര്‍ത്തുന്നതിനും ഉപയോഗിക്കു ന്നു. അഞ്ചു ടണ്‍ വരെ വലിച്ചുമാറ്റാന്‍ സാധിക്കും. ഇന്നുണ്ടാകുന്ന വലിയ റോഡപകടങ്ങളെ നേരിടാന്‍ ഇതു തികച്ചും അപര്യാപ്തമാണ്. ക്രെയ്ന്‍പോലുള്ള വാഹനങ്ങള്‍ ഇന്നു സേനയ്ക്കില്ല. റിക്കവറി വാഹനം ജില്ലാ ആസ്ഥാന സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുമാത്രമേ ഉള്ളൂ.

7. ജീപ്പ് ആന്‍ഡ് ആംബുലന്‍സ്- രക്ഷാപ്രവര്‍ത്തനത്തിന് ഇവ രണ്ടും ഉപയോഗിക്കുന്നു. പല സ്റ്റേഷനുകളിലും ഇവ രണ്ടുമില്ല. ഉള്ള വാഹനങ്ങള്‍ കാലപ്പഴക്കത്താ ല്‍ ഉപയോഗശൂന്യം.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code