Sunday, February 05, 2012   4:57 AM IST
Supplements
Home>> News>> Business
Business
സത്യം ക്രമക്കേട് അന്വേഷിക്കാന്‍ കമ്മിറ്റി
Monday, October 19, 2009
|
|
|
ന്യൂഡല്‍ഹി

സത്യം കംപ്യൂട്ടറിലെ 10,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചു. സെബി, സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് എന്നിവയുടെ പ്രതിനിധികള്‍ കമ്മിറ്റിയിലുണ്ട്. കോര്‍പ്പറേറ്റ് മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ മേധാവി. ഡിസംബറോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

കമ്പനിയുടെ ലാഭം പെരുപ്പിച്ചു കാണിച്ചതിനെത്തുടര്‍ന്ന് സത്യത്തിന്‍റെ ചെയര്‍മാന്‍ രാമലിംഗ രാജു അറസ്റ്റിലായിട്ട്് ഒരു വര്‍ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നടപടി. ക്രമക്കേടിനെക്കുറിച്ചന്വേഷിച്ച എസ്എഫ്ഐഒ ഒക്റ്റോബര്‍ 13നു 14,000 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയാണ് എസ്എഫ്ഐഒ. സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. ഏപ്രില്‍ ഏഴിനു സിബിഐ രാജുവിനും എട്ടുപേര്‍ക്കുമെതിരേ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരുന്നു.

സത്യത്തില്‍ നടന്ന ബാങ്ക് ഇടപാടുകളുടെ യഥാര്‍ഥ രേഖകളും 65,000 പേജു വരുന്ന മറ്റു രേഖകളും സിബിഐ അന്ന് സമര്‍പ്പിച്ചിരുന്നു. രണ്ടാമത്തെ കുറ്റപത്രവും സിബിഐ ഉടന്‍ നല്‍കുമെന്നാണു പ്രതീക്ഷ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code