മാഡ്രിഡ്
ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ സി ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഇറ്റാലിയന്‍ - സ്പാനിഷ് പോരാട്ടം. സ്പാനിഷ് ചാംപ്യന്‍മാര്‍ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ എസി മിലനെതിരേ ഇറങ്ങും. ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയിന്‍റുമായി ഒന്നാമതാണു മാഡ്രിഡ്. എഫ്സി സൂറിച്ചിനോടു വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വിയു ടെ മുറിവില്‍ ഒരു ജയം മാത്രമായി ഗ്രൂപ്പില്‍ മൂന്നാമതാണു മിലന്‍.
വിടാതെ പിന്തുടരുന്ന പരുക്കുകളാണ് ഇരു ടീമുകളെയും വലയ്ക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാ നോ റൊണാള്‍ഡോയുടെ അഭാവമാണ് റയല്‍ താരനിരയില്‍ ഏറ്റവും പ്രകടം. റൊണോയുടെ അഭാവത്തില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ കാകയ്ക്കാവും മിലനെതിരേ ആക്രമണച്ചുമതല. ഈ സീസനിലാണ് കാക മിലനില്‍ നിന്നു റയലിലേക്കു കൂടമാറിയത്. ഫെര്‍ണാന്‍ഡോ ഗാഗോ, റൂഡ് വാന്‍ നിസ്റ്റല്‍റൂയ്, ക്രിസ്റ്റഫ് മെറ്റ്സെല്‍ഡര്‍ എന്നിവരും റയലിന്‍റെ പരു ക്ക് പട്ടികയില്‍.
മിലന്‍ ഗോള്‍ കീപ്പര്‍ മാര്‍കോ സ്റ്റൊറാറിയും മിഡ്ഫീല്‍ഡര്‍ ഗെന്നാരോ ഗട്ടൂസൊയും പരുക്കിന്‍റെ പിടിയില്‍. ഇറ്റാലിയന്‍ ലീഗില്‍ ഫോമിലേക്കു തിരിച്ചെത്തിയ റൊണാള്‍ഡിഞ്ഞോയുടെ കരുത്തില്‍ എഎസ് റോമയ്ക്കെതിരേ 2-1ന്‍റെ ജയം നേടാനയതുമാത്രം മിലന്‍റെ ആശ്വാസം.
മറ്റു പ്രധാന മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് സിഎസ് കെ മൊസ്കാവയ്ക്കെതിരേ എവേ മത്സരത്തിനിറങ്ങുമ്പോള്‍, ചെല്‍സി, അത്ലറ്റിക്കോ മാഡ്രിഡിനെതിരേ സ്വന്തം മണ്ണില്‍ പോ രാടാനിറങ്ങും.
Close...
Maximum Character Allowed -
4000