Sunday, August 01, 2010   4:43 AM IST
Supplements
Home>> News>> National News
National News
വിഡിയോ ഗെയിം കളിച്ച് ലോക റെക്കോഡ്
Wednesday, October 21, 2009
|
|
|
ഇരുപത്തിനാലു മണിക്കൂറും ഗെയിം കളിയാ? ഈ ചെറുക്കന്‍ നശിക്കും. കേരളത്തിലെ മിക്കവാറും വീടുകളിലെ ദൈനംദിന ഭാഷാപ്രയോഗത്തില്‍ ഒന്നാണിത്. വിഡിയോ ഗെയിം ഒരു അഡിക്ഷനായിട്ടുണ്ട്. എന്നാല്‍ ഇനി അത്തരത്തിലുള്ള നല്ലനടപ്പു ഡയലോഗുകള്‍ നിര്‍ത്താം. ഇരുപത്തിയാറുകാരന്‍ ചിരന്തന്‍ പട്നായിക് വിഡിയോ ഗെയിം കളി പുതിയ ലെവലില്‍ എത്തിച്ചിരിക്കുന്നു. വിഡിയോ ഗെയിം കളിച്ചു റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു ഈ യുവാവ്.

മുംബൈക്കാരനായ ചിരന്തന്‍ തുടര്‍ച്ചയായി നാല്‍പ്പതു മണിക്കൂറാണ് ഗെയിമിനായി ചെലവഴിച്ചത്. ഒരു അമേരിക്കക്കാരന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡ് ചിരന്തന്‍ എളുപ്പത്തില്‍ സ്വന്തമാക്കി. കക്ഷിയുടെ റെക്കോഡ് ഇരുപത്തെട്ടു മണിക്കൂര്‍ ഒരു മിനിറ്റായിരുന്നു. റെക്കോഡ് തകര്‍ക്കുക മാത്രമായിരുന്നില്ല, തന്‍റെ വിഡിയോ ഗെയിം പ്രേമം നാലുപേരെ അറിയിക്കാന്‍ കൂടിയായിരുന്നു ഈ പ്രകടനം.

നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു ചിരന്തന്‍റെ റെക്കോഡ് ഗെയിമിങ്. നിയമപ്രകാരം ഓരോ മണിക്കൂറിനു ശേഷവും പത്തു മിനിറ്റിന്‍റെ ഇടവേള കൊടുത്തിരുന്നെങ്കിലും, ആകെ നാലുപ്രാവശ്യം മാത്രമാണു ചിരന്തന്‍ ഇടവേളയെടുത്തത്. ഓണ്‍ലൈന്‍ ഗെയിമിങ് പോര്‍ട്ടല്‍ ദമുമസ.രീാ പിന്തുണയുമുണ്ടായിരുന്നു പ്രകടനത്തിന്. മുംബൈയിലെ സ്വന്തം വീട്ടിലായിരുന്നു ചിരന്തന്‍റെ റെക്കോഡ് പ്രകടനം. സെപ്റ്റംബര്‍ നാലിനു രാവിലെ പത്തു മണിക്ക് ആരംഭിച്ച മാരത്തണ്‍ ഗെയിം അവസാനിച്ചതു സെപ്റ്റംബര്‍ ആറ് വെളുപ്പിനു രണ്ടു മണിക്ക്. ക്രിക്കറ്റില്‍ മാത്രമല്ല, ഇന്ത്യന്‍ വിഡിയോ ഗെയിമിങ് രംഗത്തും പ്രതിഭകള്‍ ഉണ്ടെന്നു സപ്പക്ക്. കോമിന്‍റെ സിഒഒ രോഹിത് ശര്‍മ്മ.

ഒരു പ്രൈവറ്റ് ഇക്വിറ്റി ഫേമില്‍ വര്‍ക്ക് ചെയ്യുന്ന ചിരന്തന്‍, ഒരു സ്കൂബാ ഡൈവര്‍ കൂടിയാണ്. എന്നാല്‍ ഹരം കൊള്ളിക്കുന്നതു വിഡിയോ ഗെയിമുകള്‍ തന്നെ. പല ഗെയിമുകള്‍ക്കായും മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും, റെക്കോഡ് സൃഷ്ടിച്ച ഗെയിം പുതിയതായിരുന്നു. മാര്‍ക്കറ്റില്‍ എത്തുന്ന മിക്ക ഗെയിമും വന്‍വില കൊടുത്തു സ്വന്തമാക്കാറുണ്ട്. ശമ്പളത്തിന്‍റെ നല്ലൊരു പങ്ക് ചെലവഴിക്കുന്നതും ഗെയിമുകള്‍ക്കു വേണ്ടി തന്നെ. വളരെയധികം ആസ്വദിച്ചായിരുന്നു നാല്‍പ്പതു മണിക്കൂര്‍ നേരം ഗെയിമില്‍ മുഴുകിയതെന്നു ചിരന്തന്‍. ഭാവി പദ്ധതിയെന്തെന്നു ചിരന്തന്‍ പട്നായിക്കിനോടു ചോദിച്ചാല്‍, മറുപടി അടുത്ത ലക്ഷ്യമാണ്, വിഡിയോ ഗെയിമില്‍ നാല്‍പ്പത്തെട്ടു മണിക്കൂര്‍ റെക്കോഡ് പിന്നിടണം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code