Sunday, August 01, 2010   5:15 AM IST
Supplements
Home>> News>> National News
National News
ജനിതകവിത്തും തീരാത്ത ആശങ്കയും
Sunday, November 01, 2009
|
|
|
ബി. സതീഷ്

ബിടി വഴുതനയ്ക്കു രാജ്യം വാതില്‍ തുറന്നുകൊടുക്കുമ്പോള്‍ ഒരു ചോദ്യം. ജനിതക ഘടനയില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശിലും വിദര്‍ഭയിലും ആന്ധ്ര പ്രദേശിലും കര്‍ഷകര്‍ക്കു നല്‍കിയ ബിടി പരു ത്തി കൊണ്ടു നാം എന്തു നേടി?

പഞ്ഞിപ്പൂച്ചിയെ പ്രതിരോധിക്കുമെ ന്നു പറഞ്ഞിറക്കിയ പരുത്തിവിത്ത് നൂറുകണക്കിന് ആത്മഹത്യകള്‍ക്കു കാരണമായി. കര്‍ഷകരുടെ പരമ്പരാഗത വിത്തുകള്‍ നശിപ്പിക്കപ്പെട്ടുപോയി. ഇനിയൊരു മടങ്ങിവരവ് ആ ഗ്രാമങ്ങള്‍ക്ക് അന്യം. ഈ ആഘാതത്തിനു പിന്നാലെയാണു ജനിതക മാറ്റം വരുത്തിയ വഴുതന ഭീഷണിയായി എത്തുന്നത്. ജ നിതക മാറ്റം വരുത്തിയ വിത്തുകളുടെ ഭക്ഷ്യരംഗത്തെ ആദ്യ പരീക്ഷണം.

മഹികോ-മോണ്‍സാന്‍റോ ബയോടെക് ലിമിറ്റഡ് എന്ന കമ്പനി തന്നെയാണു പുതിയ വഴുതന വിത്തും രാജ്യത്തെത്തിക്കുന്നത്. 2002ല്‍ വാണിജ്യാടിസ്ഥാന ത്തില്‍ ബിടി പരുത്തി കൃഷി ചെയ്യുന്നത് അംഗീകരിച്ചതിനു ശേഷം 450 ഗ്രാം വിത്തിന് 1600- 1700 രൂപവരെയാണു ഇന്ത്യയില്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ചൈനയില്‍ ഇതിനു 38 രൂപ മാത്രം. ആന്ധ്ര പ്രദേശില്‍ അന്തകവിത്ത് ഉണ്ടാ ക്കിയ നഷ്ടങ്ങള്‍ നികത്താനുള്ള സാമ്പത്തികബാധ്യത മോണ്‍സാന്‍റോ കമ്പനി എറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ തങ്ങള്‍ നല്‍കേണ്ടിയിരുന്ന പണം നല്‍കാന്‍ അവര്‍ തയാറായില്ല. കമ്പനിയുമായി ഉണ്ടാക്കിയ പരസ്പര ധാരണയുടെ ലംഘനം കൂടിയായിരുന്നു അത്.

ഭക്ഷ്യരംഗത്തേക്ക് അന്തകവിത്ത് വ രുമ്പോള്‍ വിലയെച്ചൊല്ലി മാത്രമല്ല, ആശങ്കകളുയരുന്നത്. ജീവന്‍റെ നിലനില്‍പ്പിനു പുതിയ വിത്തിനം ഭീഷണിയാകുമോ, പരമ്പരാഗത വിത്തുകളുടെ അന്ത്യമായിരിക്കുമോ ഈ പുതിയ കടന്നുവര വ്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം തേടുകയാണെങ്കില്‍ കഴിഞ്ഞ കാല ത്തെ കുറേയേറെ പരീക്ഷണ ശാലകളിലേക്കു പോകണം. ആദ്യം പോകേണ്ടത് അമേരിക്കയിലെ കര്‍ണോല്‍ സര്‍വകലാശാലയിലെ പരീക്ഷണ ശാലയിലേ ക്കു തന്നെ. ജനിതക മാറ്റം വരുത്തിയ വിത്തുകളെ കുറിച്ച് ആദ്യം പരീക്ഷണം നടത്തിയ സര്‍വകലാശാല കൂടിയാണ് കര്‍ണോല്‍.

പൂമ്പാറ്റകളെ വച്ചായിരുന്നു പരീക്ഷ ണം. ജനിതക മാറ്റം വരുത്തിയ ധാന്യങ്ങള്‍ അവയ്ക്കു നല്‍കി. നാലു ദിവസ ത്തിനുള്ളില്‍ ഈ പൂമ്പാറ്റകളിലെ 44 ശതമാനവും ചത്തൊടുങ്ങി. എന്നാല്‍ മ റ്റൊരിടത്ത് സാധാരണ ധാന്യം കഴിച്ച പൂമ്പാറ്റകള്‍ ആരോഗ്യമുള്ളവയാണെ ന്നും കണ്ടെത്തി. 10- 12 കോടി രൂപയാ ണ് പരീക്ഷണത്തിനു വേണ്ടി സര്‍വകലാശാല ചെലവഴിച്ചത്. ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുക തന്നെ അന്ത ക വിത്ത് ഇറക്കുമതി ചെയ്യപ്പെട്ട പല രാഷ്ട്രങ്ങള്‍ക്കും കഴിയില്ല.

2005 മേയ് 22നു ബ്രിട്ടീഷ് ദിനപത്രമാ യ ദി ഇന്‍ഡിപെന്‍ഡന്‍റിലെ എക്സ്ക്ലൂസിവ് റിപ്പോര്‍ട്ട് ഇങ്ങനെ: ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ ഉത്പാദകരാ യ മോണ്‍സാന്‍റോ കമ്പനി നടത്തിയ പരീക്ഷണത്തില്‍ ഇത്തരം വിത്തുകള്‍ ജീവനെ പ്രതികൂലമായി ബാധിക്കുമെ ന്നു തെളിഞ്ഞു. മോണ്‍സാന്‍റോ കമ്പനിക്കുള്ളില്‍ അതീവ രഹസ്യമായി നട ത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. എലികളെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തില്‍ പരിഷ്കരി ച്ച ധാന്യം തിന്നവയില്‍ ഭൂരിഭാഗത്തിനും വൃക്കകളില്‍ തകരാറും രക്തഘടനയില്‍ മാറ്റവും സംഭവിച്ചതായി ഫലം.

ഈ പഠനം, യൂറോപ്യന്‍ യൂണിയനെയോ ഏതെങ്കിലും രാജ്യങ്ങളെയോ മോണ്‍സാന്‍റോ കമ്പനി അറിയിച്ചില്ലെ ന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനിതക മാറ്റം വരുത്തിയ വഴുതന വിത്തുകളുടെ വിപണനത്തിനും കൃഷി ചെയ്യുന്നതിനും അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ഇതിനു മുന്‍പു നടന്ന പരീക്ഷണങ്ങളിലെ ഫലങ്ങള്‍ പാടേ അവഗണിക്കുന്നതു ബുദ്ധിയായിരിക്കില്ല. ഇതു സംബന്ധിച്ചു ശാസ്ത്ര ലോകത്തു തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ സാധാരണക്കാരന്‍റെ ആശങ്ക വാനോളമാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code