ബൈജു ഗോവിന്ദ്
ഒരു നോട്ടം മതി, കണ്ണെടുക്കാന്‍ തോന്നില്ല. അത്രയും മനോഹരമാണ് എല്ലാം. എത്രയെത്ര ഡിസൈനുകള്‍. എന്തൊക്കെ മോഡലുകള്‍. ഡയമണ്ടുകളില്‍ ഇത്രയേറെ വൈവിധ്യമുണ്ടോ? ആശ്ചര്യം മാറണമെങ്കില്‍ ഈ ഷോറൂമില്‍ കയറണം. നവംബര്‍ എട്ടിനു മുന്‍പ് ഇവിടെയെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതൊരു നഷ്ടമായിരിക്കും, ഡയമണ്ടുകളുടെ വമ്പന്‍ ശേഖരം നേരിട്ടു കാണാനുള്ള അവസരമാണ് ഇല്ലാതാവുക, റെയര്‍ കലക്ഷന്‍ സ്വന്തമാക്കാനുള്ളതും.
വലിയ വിലയാകുമെന്നു ഭയന്നു ഡയമണ്ടുകളോടു പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു കുറേക്കാലമായി മലയാളികള്‍. ലക്ഷങ്ങള്‍വേണ്ട, നാലായിരം രൂപയ്ക്കും ഡയമണ്ട് വാങ്ങാമെന്നു കേരളീയരെ ബോധ്യപ്പെടുത്താന്‍ ഒരു എക്സിബിഷന്‍, മലബാര്‍ ഗോള്‍ഡിന്‍റെ കൊച്ചി ഷോറൂമില്‍.
ട്രെന്‍ഡ് അല്ല, മലയാളികള്‍ ഫാഷനായി സ്വീകരിച്ചിരിക്കുന്നു വജ്രാഭരണങ്ങള്‍. എത്ര കാലം കഴിഞ്ഞു വിറ്റാലും വാങ്ങിയ വില കിട്ടുന്നുവെന്ന പ്ലസ് പോയ്ന്‍റ്. വജ്രാഭരണങ്ങള്‍ പോപ്പുലറായത് ഈയൊരു മേന്മയില്‍ത്തന്നെയാണെന്ന് മലബാര്‍ ഗോള്‍ഡ് എംഡി വി. എസ്. ഷെഫീഖ് പറയുന്നു. സാധാരണക്കാരെ ഡയമണ്ടിന്‍റെ സവിശേഷതകളോടു കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട് പ്രദര്‍ശനത്തിനെന്നും ഷെഫീഖ് പറഞ്ഞു.
സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങളിലെല്ലാം ഡയമണ്ട് പതിക്കാം. വലിയ മൂല്യമുള്ളതു വേണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് കോടികള്‍ മുടക്കി ഡയമണ്ട് ധരിക്കാം. വിവാഹത്തിനോ കാഷ്വല്‍ വെയറിനോ സാധാരണ ഡയമണ്ട് പതിച്ച ആഭരണം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു ബജറ്റനുസരിച്ചു വജ്രാഭരണം വാങ്ങാം. നെക്ലെയ്സ്, ഇയര്‍ റിങുകള്‍, പെന്‍ഡന്‍ഡ് (ലോക്കറ്റ്), മോതിരം... എല്ലാ വിഭാഗം ആഭരണങ്ങളുടേയും നൂറിലേറെ ഡിസൈനുകളുണ്ട്. ആവശ്യത്തിനനുസരിച്ച്, ഇഷ്ടപ്രകാരം ഡയമണ്ടുകള്‍ സെലക്റ്റ് ചെയ്യാം. സര്‍ട്ടിഫിക്കറ്റ് സഹിതമാണ്, സംശയത്തിന് ഇടയില്ല. ഇതിനൊക്കെ എന്താണു വിലയെന്നറിഞ്ഞിട്ടു സെലക്ഷന്‍ ആകാമെന്നാണു ചിന്തയെങ്കില്‍ ഡീറ്റയില്‍ഡ് ആയിട്ടു പറയാം.
പെന്‍ഡന്‍ഡ് അഥവാ ലോക്കറ്റുകള്‍
മാലയുടെ ലോക്കറ്റില്‍ ഒരു ഡയമണ്ട് പതിച്ച് ഏറ്റവും സിംപിള്‍ വെയറായി ഉപയോഗിക്കുന്നതു ലേറ്റസ്റ്റ് ട്രെന്‍ഡ്. അതുകൊണ്ടു തന്നെ ഈ മോഡലിന്‍റെ വില്‍പ്പന എപ്പോഴും ലൈവ്. നാലായിരം രൂപയ്ക്ക് ഡയമണ്ട് പതിച്ച പെന്‍ഡന്‍ഡ് അഥവാ ലോക്കറ്റ് ലഭിക്കും. ലോക്കറ്റ് എന്ന വാക്കിന് അടപ്പുള്ള പതക്കമെന്നാണ് ശരിയായ അര്‍ഥം. കേരളത്തില്‍ ലോക്കറ്റ് എന്ന പേരില്‍ ഉപയോഗിക്കുന്ന പതക്കത്തിനു പെന്‍ഡന്‍ഡ് എന്നാണ് യഥാര്‍ഥത്തില്‍ പറയുക.
കിഡ്സ്, യങ്സ്റ്റേഴ്സ്, ട്രഡീഷണല്‍, റിലിജിയസ് എന്നിവയാണ് എക്സിബിഷനില്‍ ഏറ്റവും ഡിമാന്‍ഡുള്ള ഡയമണ്ട്. റിലിജിയസില്‍ ഡയമണ്ട് പതിച്ച കുരിശിനാണു ഡിമാന്‍ഡ്. നാലായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പെന്‍ഡന്‍ഡ് ലഭ്യം. ബ്ലാക്ക് ഒനക്സാണ് ഇവിടെ എക്സിബിഷനിലെ എക്സ്ക്ലുസിവ്. കറുത്ത കല്ലില്‍ വജ്രം പതിച്ചിട്ടുള്ള ബ്ലാക്ക് ഒനക്സ്, ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ മുതല്‍ ലഭ്യമാണ്.
സ്റ്റോണ്‍ ചെയ്ഞ്ചാണ് മറ്റൊരു വിഭാഗം ഡയമണ്ട് കലക്ഷന്‍. ചെറിയ പതക്കത്തില്‍ വെവ്വേറെ ഡയമണ്ടുകള്‍ മാറ്റിയിടാം. അതായത്, ഒന്നിലധികം ഡയമണ്ടുകളുണ്ടെങ്കില്‍ ബെയ്സ് അഴിച്ച് ഡയമണ്ടുകള്‍ മാറ്റിയിടാം.
ഡയമണ്ട് ക്വീന്‍
വജ്രാഭരണങ്ങളിലെ റാണിയെന്നു വിശേഷിപ്പിക്കാം, ഒറ്റക്കല്ലു വച്ച പതക്കത്തെ. മലബാര്‍ ഗോള്‍ഡിന്‍റെ ഡയമണ്ട് എക്സിബിഷനിലെ എക്സ്ക്ലുസിവ് ഇനം. സോളിറ്റയറുകളുടെ ഒരു പ്രത്യേക കൗണ്ടറുണ്ട് ഇവിടെ. ആഭരണങ്ങളില്‍ പതിക്കാതെ സിംഗിള്‍ പീസ് ഇവിടെ ലഭിക്കും. വിവാഹ സമ്മാനമായും ഒക്കേഷണല്‍ ഗിഫ്റ്റായും കോസ്റ്റ്ലി വെയറായും ഉപയോഗിക്കാവുന്ന ഡയമണ്ടാണു സോളിറ്റയര്‍. മൂന്നര ലക്ഷം രൂപ മുതല്‍ സോളിറ്റയര്‍ ഡയമണ്ട് ലഭ്യമാണ്. ഏത് ആഭരണത്തിലും സോളിറ്റയര്‍ പതിക്കാം. ഒരു സ്റ്റോണ്‍ വാങ്ങി, കമ്മല്‍, നെക്ലെയ്സ്, മോതിരം, പെന്‍ഡന്‍ഡ് എന്നിവയില്‍ പതിക്കാം. സ്റ്റോണ്‍ സെലക്റ്റ് ചെയ്ത് ഡിസൈന്‍ പറഞ്ഞുകൊടുത്താല്‍ ഇരുപതു ദിവസത്തിനുള്ളില്‍ ആഭരണം കിട്ടും. റെഡി റ്റു യൂസ് ഇനങ്ങളും ഇതിലുണ്ട്. സോളിറ്റയറിന്‍റെ വില, ആഭരണത്തിനുപയോഗിക്കുന്ന സ്വര്‍ണത്തിന്‍റെ വില, പണിക്കൂലി എന്നിവ ചേരുന്നതായിരിക്കും ഇതിന്‍റെ ആകെത്തുക.
സോളിറ്റയര്‍ സ്റ്റോണുകള്‍ 35,000 രൂപ മുതല്‍ ലഭ്യമാണ്. പ്യുവര്‍ വൈറ്റ് ഡയമണ്ടാണിത്. വെസ്റ്റേണ്‍ സ്റ്റൈല്‍, വൈറ്റ് ഗോള്‍ഡ് വിത്ത് ഡയമണ്ട്സ് എന്നിവയാണ് ഇതില്‍ പ്രധാനം.
പ്രമോഷണല്‍ ഡിസൈന്‍സ്
എക്സിബിഷനിലെത്തുന്നവര്‍ക്ക് ഒരുമിച്ചു സെലക്ഷനുവേണ്ടി ഒരുക്കിയതാണ് പ്രമോഷണല്‍ ഡിസൈന്‍സ്. മോതിരം, കമ്മല്‍, പെന്‍ഡന്‍ഡ്സ് എന്നിവയുടെ ഒരു സെറ്റാണിത്. അഞ്ച് ഡിസൈനുകളാണ് ഇതിലുള്ളത്. അതായത്, 21,000 രൂപ കൊടുത്താല്‍ ഇവ മൂന്നും ലഭിക്കും. അഞ്ചു സെറ്റുകളും വിവിധ ഡിസൈനുകളാണ്. 33,000 രൂപയാണ് ഇതില്‍ ഏറ്റവും കൂടിയ സെറ്റിന്‍റെ വില.
ഇയര്‍ റിങ്സ്
ഏറ്റവും ട്രെന്‍ഡിയായിട്ടുള്ള ഡിസൈനുകള്‍ വിടര്‍ന്നിട്ടുള്ള ആഭരണങ്ങളിലൊന്നാണു കമ്മല്‍. കിഡ്സ്, ട്രഡീഷണല്‍, യങ്സ്റ്റേഴ്സ് എന്നിവയിലാണു ഡയമണ്ട് മാജിക് ഉണ്ടായത്. ആറായിരം രൂപയ്ക്ക് ഡയമണ്ട് പതിച്ച കമ്മല്‍ ലഭ്യമാണ്. ആവശ്യക്കാര്‍ക്ക് ഇഷ്ടത്തിനനുസരിച്ചു വേറെ ഡയമണ്ട് പതിച്ചു കൂടുതല്‍ മൂല്യമുള്ള ഇയര്‍ റിങ്സ് നിര്‍മിക്കാം.
പ്ലാറ്റിനം ഡയമണ്ട്സ്
പ്ലാറ്റിനം ഡിസൈനുകളാണിവ. ഗൗണുകളുടെ കൂടെ ധരിക്കാവുന്നവ. യങ്സ്റ്റേഴ്സിനുള്ള മോതിരം, കമ്മല്‍, പെന്‍ഡന്‍ഡ്സ്
എന്നിവയാണ് ഇതില്‍ പ്രധാനം. പുരുഷന്മാര്‍ക്കുള്ള ബ്രേസ്ലറ്റും മാലകളും പ്രധാനം. പ്ലാറ്റിനം ഡയമണ്ടുകള്‍ പതിനായിരം രൂപ മുതല്‍ ലഭ്യമാണ്. പിജിഐ സര്‍ട്ടിഫിക്കറ്റ്
അംഗീകൃതമാണിത്.
മോതിരം
വിവിധ തരം ഡയമണ്ടുകള്‍ പതിക്കുന്ന സാധാരണ വിശേഷമാണു മോതിരങ്ങള്‍ക്ക്. നാലായിരം രൂപ മുതല്‍ക്ക് ഇതിനുള്ള ഡയമണ്ട് ലഭ്യമാണ്. മുന്തിയ ഇനം ഡയമണ്ട് പ്യുവര്‍ വൈറ്റ് മുതല്‍ വിവിധ നിറങ്ങളുള്ള സ്റ്റോണുകള്‍ പതിച്ചുള്ളവ താത്പര്യപ്രകാരം ആവശ്യപ്പെട്ടു നിര്‍മിച്ചെടുക്കാം.
രണ്ടരക്കോടിയുടെ നെക്ലെയ്സ്
ഡിബിയസ് അവാര്‍ഡ് നേടിയ അത്യപൂര്‍വ ഡയമണ്ട് നെക്ലെയ്സ് ഈ എക്സിബിഷന്‍റെ ഏറ്റവും വിലകൂടിയ കാഴ്ച. ചെറിയ ചെയ്നുകളുടെ വജ്രാഭരണശ്രേണിയെന്നു തന്നെ വിശേഷിപ്പിക്കാം ഇതിനെ. 197 കാരറ്റ് ഡയമണ്ടാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 2409 ഡയമണ്ടുകളാണ് ഇതിലുള്ളത്. ഇത്രയും വജ്രങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ളത് 358 ഗ്രാം സ്വര്‍ണത്തില്‍. വില രണ്ടരക്കോടി രൂപ.
ലേറ്റസ്റ്റ് ട്രെന്‍ഡ്
സ്പെഷ്യല്‍ ഡിസൈനര്‍ വെയറുകളാണ് ഡയമണ്ട് നെക്ലെയ്സിലെ ലേറ്റസ്റ്റ് ട്രെന്‍ഡ്. ഏതു ഡിസൈനില്‍ നിര്‍മിക്കണമെന്നു പറഞ്ഞുകൊടുത്താല്‍ മതി. നാല്‍പ്പതു ദിവസത്തിനുള്ളില്‍ ഡയമണ്ട് നെക്ലെയ്സ് കഴുത്തില്‍ക്കിട്ടും. ലൈറ്റ് വെയ്റ്റ്, യങ്സ്റ്റേഴ്സ് കലക്ഷന്‍, കാഷ്വല്‍ വെയര്‍, ട്രഡീഷണല്‍ വെയര്‍, ബ്രൈഡല്‍ വിത്ത് മീഡിയം ഡയമണ്ട്, ബ്രൈഡല്‍ വിത്ത് ഹെവി സെറ്റ്. ഇത്രയുമാണ് എക്സിബിഷനിലെ നെക്ലെയ്സ് ഇനങ്ങള്‍.
ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ ഒരു ഡയമണ്ട് നെക്ലെയ്സ് വാങ്ങാം. അതിനു മുകളിലേയ്ക്ക് എത്ര ഡയമണ്ട് വേണമെങ്കിലും ചേര്‍ത്ത് ആഭരണം നിര്‍മിക്കാം. ഒരു ലക്ഷമെന്ന വാക്കുകേട്ടു ഭയപ്പെടേണ്ട, പ്യുവര്‍ വൈറ്റ് ഡയമണ്ട് ഘടിപ്പിച്ച മാലയാണിത്. മാലയിലെ സ്വര്‍ണത്തിന്‍റെ വിലയും ഉള്‍പ്പെടുത്തിയാണിത്. ഷോറൂമിന്‍റെ ആധികാരികതയോടെയുള്ള സര്‍ട്ടിഫിക്കറ്റില്‍ ഐജിഐ അംഗീകൃതമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഏതു കാലത്തായാലും, ഈ നെക്ലെയ്സ് തിരിച്ച് ഇവിടെയെത്തിച്ചാല്‍ വാങ്ങിയ അതേ വില ലഭിക്കും. അന്ന് വിപണിയില്‍ ഇതിനേക്കാള്‍ കൂടുതലാണ് ഡയമണ്ടിനു വിലയെങ്കില്‍ സംശയിക്കേണ്ട, അത്രയും തുക തന്നെ തിരിച്ചു കിട്ടും. നൂറു ശതമാനം കാഷ് ബാക്ക്, അതാണ് വാഗ്ദാനം.